കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഒമ്പത് മണിയോടെ ദര്‍ശനത്തിനായി സോപാനത്തിലെത്തി. ശ്രീകോവിലിന് മുന്നില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത പോലീസ് മേധാവിക്ക് പ്രസാദം നല്‍കി. തുടര്‍ന്ന് മാളികപ്പുറത്തെത്തിയ അദ്ദേഹത്തിന് മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരി പ്രസാദം നല്‍കി. പിന്നീട് തന്ത്രി കണ്ഠര് രാജീവരെയും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും സന്ദര്‍ശിച്ചു. ഇതോടൊപ്പം സന്നിധാനത്തെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസിലും ഡിജിപി സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മടങ്ങിയെത്തി ശാസ്താവിനെ വീണ്ടും തൊഴുത ശേഷമാണ് സോപാനത്തില്‍ നിന്നുമിറങ്ങിയത്. താഴെയെത്തിയ അദ്ദേഹം പതിനെട്ടാം പടിക്ക് മുന്നിലെത്തി തൊഴുതു. ഇതിന് ശേഷം വാവര് നടയിലെത്തി കാണിക്കയര്‍പ്പിച്ച് വണങ്ങി പ്രസാദവും വാങ്ങി. ഏതാനും സമയം സന്നിധാനം റസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മകന്‍ അനീത് തേജിയും ഡിജിപിയോട്…
Read More