സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

  കോലിയക്കോട് കൃഷ്ണൻ നായർക്ക് റോബർട്ട് ഓവൻ പുരസ്‌കാരം konnivartha.com: സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ പുരസ്‌കാരവും സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങളും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രഖ്യാപിച്ചു. 2024ലെ റോബർട്ട് ഓവൻ പുരസ്‌കാരം കോലിയക്കോട് എൻ. കൃഷ്ണൻ നായർക്ക് ലഭിച്ചു. കേരളത്തിലെ സഹകരണ മേഖലയെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സഹകരണ പ്രസ്ഥാനമാക്കി മാറ്റുന്നതിനായി സജീവ സാന്നിധ്യമായി അക്ഷീണം പ്രവർത്തിച്ചതിനാണ് കോലിയക്കോട് കൃഷ്ണൻ നായർക്ക് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനം. സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക കോ-ഓപ്പറേറ്റീവ് ഡേ പുരസ്‌കാരം – 2024 ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്. മാതൃക പ്രവർത്തനങ്ങൾ നടത്തിയതിനാണ് ഊരാളുങ്കലിന് പുരസ്‌ക്കാരം ലഭിച്ചതെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു. സംസ്ഥാനത്ത് നല്ലരീതിയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾക്കുള്ള വിവിധ അവാർഡുകളും പ്രഖ്യാപിച്ചു.…

Read More