konnivartha.com: 2025 ലെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ തീയതികളായി. പത്താം തരത്തിൽ മൊത്തം പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ എണ്ണം വ്യക്തമാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ തവണ കേരളത്തിൽ 2,954, ഗൾഫ് മേഖലയിൽ 7 ,ലക്ഷദ്വീപിൽ 9 എന്നതായിരുന്നു പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം. ഇത്രയും പരീക്ഷാ കേന്ദ്രങ്ങൾ ഈ പ്രാവശ്യവും പ്രതീക്ഷിക്കുന്നതായി വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട്. വിതരണം യഥാസമയം പൂർത്തീകരിക്കും. 2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ.ടി മോഡൽ പരീക്ഷയും ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.ടി പൊതു പരീക്ഷയും…
Read More