ശ്രീമദ് അയ്യപ്പ മഹാസത്രം ഡിസംബർ 15 ന് ആരംഭിക്കും

  konnivartha.com/റാന്നി: അഖില ഭാരത ശ്രീമദ് അയ്യപ്പ മഹാ സത്രം ഡിസംബർ 15 ന് രാവിലെ 5.30 ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് നടത്തുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടർന്ന് തിരുവല്ല നെടുമ്പ്രം സ്വാമി ഭജൻസിന്റെ അഖണ്ഡ നാമ ജപം നടക്കും. രാവിലെ 9 30 ന് റാന്നി തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിൽ ശരണം വിളികളോടെ മഹാ കർപ്പൂര ആരതി നടക്കും. തുടർന്ന് ക്ഷേത്രാങ്കണത്തിൽ നിന്ന് നാമ ജപ മഹാഘോഷയാത്ര പുറപ്പെടും. ആന്റോ ആന്റണി എം പി ഘോഷയാത്ര ഉത്‌ഘാടനം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 3 രഥ ഘോഷയാത്രകൾ സംഗമിച്ചാണ് മഹാ ഘോഷയാത്രയായി സത്ര വേദിയിലേക്ക് തിരിക്കുന്നത്. വിഹ്രഹം, അയ്യപ്പ ഭാഗവതം, ഥ്വജം എന്നിവയുമായെത്തുന്ന ഘോഷയാത്രകളാണ് തോട്ടമൺ കാവ് ദേവീ ക്ഷേത്രത്തിലെത്തിച്ചേരുക. വിഗ്രഹം ഗുരുവായൂർ ശ്രീകൃഷ്ണ…

Read More