ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം നേടിയത് 50 പേറ്റന്റുകള്‍ പുതിയ ആറ് പേറ്റന്റുകളുടെ സാങ്കേതികവിദ്യാ കൈമാറ്റ വിശദാംശങ്ങള്‍ പങ്കുവെച്ച് ഗവേഷകര്‍ konnivartha.com: ബൗദ്ധിക സ്വത്തവകാശ മേഖലയിലും സാങ്കേതികവിദ്യാ കൈമാറ്റ രംഗത്തും മികവിന്റെ തിളക്കവുമായി തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജി. രാജ്യത്തെ മെഡിക്കല്‍ ഉപകരണ നവീകരണ രംഗത്ത് ഈ വര്‍ഷം 50 പേറ്റന്റുകള്‍ നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ മെഡിക്കല്‍ വിഭാഗം മേധാവി ഡോ. പി ആര് ഹരികൃഷ്ണ വര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആറ് പേറ്റന്റുകളുടെ സാങ്കേതിക വിദ്യാ കൈമാറ്റ വിശദാംശങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അണുബാധയേറ്റ എല്ലുകളിലേക്ക് ബീഡുകള്‍ മുഖേന…
Read More