പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര് തലസ്ഥാനമായ ദോഹയില് ഇന്ന് തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട് മല്സരങ്ങളാണുള്ളത്. ആദ്യമാച്ചില് ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മല്സരത്തില് ഖത്തര് ഫലസ്തീനുമായി ഏറ്റുമുട്ടും. 2022 ഖത്തര് ലോക കപ്പില് അര്ജന്റീനയും ഫ്രാന്സും തമ്മില് നടന്ന കലാശപോരിന് വേദിയായ ലുസെയില് സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനല്. അറബ് കപ്പ് മല്സരങ്ങള് നടക്കുന്ന ആറ് വേദികളും ലോക കപ്പ് സമയത്ത് പരിശീലന മാച്ചുകളും മല്സരങ്ങളും നടന്ന സ്റ്റേഡിയങ്ങള് തന്നെയാണ്. 16 ടീമുകളാണ് അറബ് കപ്പില് മാറ്റുരക്കുന്നത്. നാലു ഗ്രൂപ്പുകളിലായി ആകെ 32 മല്സരങ്ങളായിരക്കും ഉണ്ടായിരിക്കുക. ഡിസംബര് ഒമ്പത് വരെയാണ് ഗ്രൂപ്പ് പോരാട്ടങ്ങള്. തുടര്ന്ന് വരുന്ന നോക്കൗട്ട് മല്സരങ്ങള് ഡിസംബര് പതിനൊന്നിനായിരിക്കും തുടങ്ങുക.
Read Moreടാഗ്: sports news
‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള് പര്യടനങ്ങള് ഒക്ടോബർ 31 മുതല്
ഫിറ്റ് ഇന്ത്യയുടെ നേതൃത്വത്തില് ‘കശ്മീർ മുതൽ കന്യാകുമാരി വരെ’, ‘പെഡൽ ടു പ്ലാൻ്റ്’ സൈക്കിള് പര്യടനങ്ങള് ഒക്ടോബർ 31 മുതല് konnivartha.com; ഫിറ്റ് ഇന്ത്യ’ സംരംഭത്തിന് കീഴിൽ കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും സംയുക്തമായി സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തിന്റെ അനുസ്മരണത്തോടനുബന്ധിച്ച് 2025 ഒക്ടോബർ 31 മുതൽ “ഐക്യത്തിന്റെ ഉരുക്കുചക്രങ്ങള്” എന്ന പേരിൽ രണ്ട് രാജ്യവ്യാപക സൈക്കിള് പര്യടനങ്ങള് സംഘടിപ്പിക്കും. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിച്ചേരുന്ന പര്യടനങ്ങള് ദേശീയ ഐക്യത്തിന്റെയും ഇന്ത്യയുടെ ആരോഗ്യപൂര്ണവും കരുത്തുറ്റതുമായ മനോഭാവത്തിന്റെയും പ്രതീകമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ സംഘടിപ്പിക്കുന്ന സൈക്കിള് പര്യടനം 2025 ഒക്ടോബർ 31-ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ നിന്ന് ആരംഭിച്ച് പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങള് പിന്നിട്ട് 2025 നവംബർ 16-ന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതോടെ 4480 കിലോമീറ്റർ ദൂരം…
Read Moreഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് കിരീടം:പാക്കിസ്ഥാനെ 5 വിക്കറ്റിന് തോല്പ്പിച്ചു
ഏഷ്യാ കപ്പ് കിരീടത്തിൽ ഒൻപതാം തവണ ഇന്ത്യ മുത്തമിട്ടു.പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടന്നു.അഞ്ച് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69), ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ വിജയത്തിന് കാരണം .അര്ധ സെഞ്ചുറി നേടിയ തിലക് വര്മയും നാലു വിക്കറ്റുകള് നേടി പാക് നിരയെ തകര്ത്ത കുല്ദീപ് യാദവുമാണ് ഇന്ത്യയുടെ ഹീറോകള്. Tilak Varma The Hero As India Beat Pakistan In Thriller To Clinch Asia Cup 2025 Tilak Varma saved his best for the last and played the innings of…
Read Moreഏഷ്യാകപ്പിൽ ഇന്ത്യ- പാക്കിസ്ഥാൻ ഫൈനൽ:28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയം
ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ബംഗ്ലദേശിനെ 11 റൺസിന് മറികടന്ന് പാക്കിസ്ഥാൻ ഫൈനലിന് യോഗ്യത നേടി . ഇതോടെ ഏഷ്യാകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ ഫൈനൽ മത്സരം 28ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില് നടക്കും . പാക്കിസ്ഥാൻ 20 ഓവറിൽ 8ന് 135. ബംഗ്ലദേശ് 20 ഓവറിൽ 9ന് 124. സൂപ്പർ ഫോറിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.
Read More2026-ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പുറത്തിറക്കി
മെഡൽ നേടാൻ യഥാർത്ഥ സാധ്യതയുള്ള കായികതാരങ്ങളെ മാത്രമേ ബഹുകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പരിഗണിക്കൂ എന്ന് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട്, സുതാര്യവും നീതിയുക്തവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി 2026-ലെ ഏഷ്യൻ ഗെയിംസിലും മറ്റ് ബഹു-കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള കായികതാരങ്ങളുടേയും ടീമുകളുടേയും തിരഞ്ഞെടുപ്പ് സംബന്ധിച്ച മാനദണ്ഡങ്ങൾ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം പുറത്തിറക്കി. ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഇൻഡോർ ഗെയിംസ്, ഏഷ്യൻ ബീച്ച് ഗെയിംസ്, യൂത്ത് ഒളിമ്പിക്സ്, ഏഷ്യൻ യൂത്ത് ഗെയിംസ്, കോമൺവെൽത്ത് യൂത്ത് ഗെയിംസ് തുടങ്ങിയ ബഹു-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങളാണ് ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നത്. അളക്കാവുന്നതും അല്ലാത്തതുമായ മത്സരങ്ങൾക്ക് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഒളിമ്പിക്സ് ഒഴികെയുള്ള മറ്റ് അന്താരാഷ്ട്ര മത്സരങ്ങളിൽ കായികതാരങ്ങൾ, ടീമുകൾ എന്നിവയുടെ പങ്കാളിത്തം അതത് അന്താരാഷ്ട്ര ഫെഡറേഷനുകൾ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങൾ…
Read Moreഏഷ്യാകപ്പിലെ ഇന്ത്യാ-പാക് പോരാട്ടം : ടീം ഇന്ത്യയുടെ വിജയം
പാക്കിസ്ഥാനെ ഒരിക്കൽ കൂടി ടീം ഇന്ത്യ ക്രിക്കറ്റില് തകർത്തു.പാക്കിസ്ഥാൻ ഉയർത്തിയ 172 റണ്സ് വിജയ ലക്ഷ്യത്തിലേക്ക് നാലു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ വിജയം കണ്ടെത്തി .ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം.അഞ്ച് സിക്സുകളും ആറ് ഫോറുകളുമാണ് അഭിഷേക് ശർമ പാക്കിസ്ഥാനെതിരെ അടിച്ചുകൂട്ടിയത്.ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ ശില്പി
Read Moreഏഷ്യാ കപ്പ്: പാകിസ്താനെതിരേ ഇന്ത്യയ്ക്ക് അനായാസ ജയം
ഇന്ത്യൻ ടീമിന് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റിന്റെ മിന്നും ജയം.പാക്കിസ്ഥാൻ ഉയർത്തിയ 128 റൺസെന്ന വിജയലക്ഷ്യം 15.5 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടമാക്കി ഇന്ത്യ മറികടന്നു.ഏഷ്യാ കപ്പ് ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനം നിലനിർത്തിയ ഇന്ത്യ, സൂപ്പർ ഫോറിന് യോഗ്യത നേടുകയും ചെയ്തു. 19ന് ഒമാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ടോപ് സ്കോററായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.37 പന്തിൽ 47റൺസെടുത്തു . പാകിസ്ഥാന് :127-9.ഇന്ത്യ 131-3.
Read Moreഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യയ്ക്ക്
ഏഷ്യാ കപ്പ് പുരുഷ ഹോക്കിയിൽ ഇന്ത്യ ജേതാക്കളായി . ഫൈനലിൽ 4–1 ന് നിലവിലെ ചാംപ്യന്മാരായ കൊറിയയെ പരാജയപ്പെടുത്തി ലോക കപ്പില് യോഗ്യത നേടി . എട്ടു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് ഹോക്കി ചാംപ്യന്മാരാകുന്നത്. ഇത് നാലാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത് . 2003, 2007, 2017 വർഷങ്ങളിലാണ് ഇതിനു മുൻപ് ഇന്ത്യ ഏഷ്യാ കപ്പ് ചാംപ്യന്മാരായത്.ഏഷ്യാ കപ്പ് ജേതാക്കളായതോടെ അടുത്ത വർഷത്തെ ലോകകപ്പ് ഹോക്കിക്ക് ഇന്ത്യ യോഗ്യത നേടി.
Read Moreകോന്നി സ്വദേശിക്ക് അന്താരാഷ്ട്ര ലിങ്ഗ്വിസ്റ്റിക് ഒളിമ്പ്യാഡിൽ മികച്ച വിജയം
Konnivartha. Com :തായ്വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ് , ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്. ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ , അദ്വയ് മിസ്ര , നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം…
Read Moreജോ റൂട്ട്:6000 റണ്സ് നേട്ടം
ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ചരിത്രത്തില് 6000 റണ്സ് നേടുന്ന ആദ്യ ബാറ്ററായി ഇംഗ്ലീഷ് താരം ജോ റൂട്ട്.69-ാം ടെസ്റ്റിലാണ് റൂട്ട് 6000 റണ്സെടുത്തത്.ഓവല് ടെസ്റ്റില് രണ്ടാം ഇന്നിങ്സില് ഇന്ത്യയ്ക്കെതിരായ സെഞ്ചുറിയോയെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു . രണ്ടാം ഇന്നിങ്സില് 152 പന്തുകള് നേരിട്ട റൂട്ട് 12 ബൗണ്ടറികളടക്കം 105 റണ്സെടുത്തു.ടെസ്റ്റില് ഏറ്റവും കൂടുതല് സെഞ്ചുറികള് നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.സച്ചിന് തെണ്ടുല്ക്കര് (51), ജാക്ക് കാലിസ് (45), റിക്കി പോണ്ടിങ് (41) എന്നിവര് മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.
Read More