കോന്നി മെഡിക്കല്‍ കോളേജില്‍ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും

  കോന്നി വാര്‍ത്ത : പുതിയ മെഡിക്കൽ കോളജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്. ചേർത്തല താലൂക്ക് ആശുപത്രിയും ഈ സ്‌കീമിൽ ഉൾപ്പെടുത്തി നവീകരിക്കും. 2021-22ൽ ഡെന്റൽ കോളജുകൾക്ക് 20 കോടി അനുവദിക്കും. പുതിയ മെഡിക്കൽ കോളജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും. ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപയുടെ വർധനവ് വരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് കാലത്ത് തുച്ഛമായ അലവൻസിന് പ്രവർത്തിച്ച ആശാപ്രവർത്തകരുടെ സേവനം കണക്കിലെടുത്താണ് അലവൻസ് തുക വർധിപ്പിച്ചത്. സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യമായ തസ്തികകൾ…

Read More