പ്രത്യേക അറിയിപ്പ് : പത്തനംതിട്ട ജില്ലയിലെ താലൂക്ക് തല  പരാതി പരിഹാര അദാലത്ത്  മേയ് മാസം

konnivartha.com : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മേയ് മാസം പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലും കരുതലും കൈത്താങ്ങും എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.   അദാലത്തിന്റെ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മേയ് രണ്ടിന് കോഴഞ്ചേരി, മേയ് നാലിന് മല്ലപ്പള്ളി, മേയ് ആറിന് അടൂര്‍, മേയ് എട്ടിന് റാന്നി, മേയ് ഒന്‍പതിന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളില്‍ താലൂക്ക്തല അദാലത്ത് നടക്കും. മന്ത്രിമാരായ വീണാ ജോര്‍ജ്, പി. രാജീവ്, ജി.ആര്‍. അനില്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്ത് പരാതികള്‍ക്ക് പരിഹാരം കാണും.   അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ സ്വീകരിക്കും. ജനങ്ങള്‍ക്ക് ഓണ്‍ലൈനായും നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികള്‍…

Read More