തെന്നിന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ഹൃദയം തൊട്ട ആ നാദം നിലച്ചു. ആസ്വാദക മനസുകളിൽ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ബാക്കിയാക്കി എസ്‌പിബി വിടവാങ്ങി. കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്ന എസ് പി ബാലസുബ്രഹ്‌മണ്യം ഇന്ന് ഉച്ചയോടെയാണ് അന്ത്യശ്വാസം വലിച്ചത്. 74 വയസായിരുന്നു. ആഗസ്‌ത് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് 14ന് വെന്റിലേറ്ററിലേക്ക് മാറ്റി. അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതിൽ പ്രധാനം. ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946…
Read More