പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിൽ അധിക സ്റ്റോപ്പ് അനുവദിച്ചു

    konnivartha.com: ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ജോടി ട്രെയിനായ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ 2025 സെപ്റ്റംബർ 08 തിങ്കളാഴ്ച മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 09:38 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 09:39 ന് പുറപ്പെടും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 17:32 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 17:33 ന് പുറപ്പെടും. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ഈ അധിക സ്റ്റോപ്പ് ഏർപ്പെടുത്തിയത്. തൂത്തുക്കുടിയിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ്‌ വേണമെന്ന ദീർഘകാല ആവശ്യം ഇത് നിറവേറ്റുന്നു. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ളദൈനംദിന യാത്രക്കാർക്ക്…

Read More

ദീപാവലിത്തിരക്കു പരിഹരിക്കാൻ 58 പ്രത്യേക ട്രെയിൻ ; 272 അധിക സർവീസുമായി ദക്ഷിണ റെയിൽവേ

  konnivartha.com: ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകൾ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്, ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് – ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം – എംജിആർ ചെന്നൈ സെൻട്രൽ – കോട്ടയം, യശ്വന്ത്പുർ – കോട്ടയം – യശ്വന്ത്പുർ പാതകളിൽ ഉൾപ്പെടെയാണ് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുക. ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനു കീഴിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് 10 ജോഡി ട്രെയിനുകളിൽ ദക്ഷിണ റെയിൽവേ അധിക…

Read More

കനാലുകളും അഴുക്കുചാലുകളും വൃത്തിയാക്കുന്നതിന് ജലസേചന വകുപ്പ് നടപടി സ്വീകരിക്കണം : ദക്ഷിണറെയിവേ

    konnivartha.com: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ജോയിയെന്ന തൊഴിലാളിയുടെ മരണത്തില്‍ ദക്ഷിണറെയിവേ തിരുവനന്തപുരം ഡിവിഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാന ജലസചന വകുപ്പിന് കീഴിലുള്ള ഈ കനാലിന്റെ മൊത്തം ദൈര്‍ഘ്യത്തിന്റെ ഒരു ശതമാനം മാത്രം വരുന്ന റെയില്‍വേയാര്‍ഡിന് അടിയിലൂടെ കടന്നുപോകുന്ന ഭാഗം സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് വൃത്തിയാക്കുന്നതിന് റെയില്‍വേ തയാറായത്. ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ കുത്തൊഴുക്കാന്‍ ദുരന്തത്തിന് വഴിവച്ചതെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കോര്‍പ്പറേഷന്‍ പരിധിയില്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നതാണ് ആമഴിഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നതിനുള്ള കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിനുള്ള കര്‍ശനമായ നടപടികള്‍ ഉണ്ടാകണം. കുറ്റക്കാരെ കണ്ടെത്തുന്നതിനും അവര്‍ക്ക് പിഴചുമത്തുന്നതിനും വേണ്ട കാര്യങ്ങളും സ്വീകരിക്കണം. അതോടൊപ്പം തന്നെ ആമഴിഞ്ചാന്‍ തോടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതലും കോര്‍പ്പറേഷന്‍ കൈക്കൊള്ളണം. തോട് കടന്നുപോകുന്ന റെയില്‍വേയുടെ ഭാഗത്ത്…

Read More

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ആർ എൻ സിംഗ് ചുമതലയേറ്റു

  konnivartha.com : ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജരായി ആർ എൻ സിംഗ് 2022 നവംബർ 7-ന് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആർഎസ്ഇ കേഡറിലെ (ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എഞ്ചിനീയേഴ്‌സ്) ഉദ്യോഗസ്ഥനായ ആർ എൻ സിംഗ് ഡൽഹി ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ, ഡിഎഫ്സിസിഐഎൽ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ തുടങ്ങി ഇന്ത്യൻ റെയിൽവേയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സുപ്രധാന എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ചുമതലയേൽക്കുന്നതിന് മുമ്പ് ആർ.എൻ. സിംഗ് റെയിൽവേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ, റെയിൽവേ ബോർഡിലെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. R N Singh assumed charge as the General Manager of Southern Railway on 7th November 2022.  An officer…

Read More