അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു

  ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് അബ്ദുള്ള ആസാദിനെ തിരഞ്ഞെടുത്തു. konnivartha.com; ദക്ഷിണ റെയിൽവേ സോണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (ZRUCC) അബ്ദുള്ള ആസാദ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ (DRUCC) പ്രതിനിധിയായിട്ടാണ് അബ്ദുള്ള ആസാദിനെ സോണൽ തലത്തിലേക്ക് തിരഞ്ഞെടുത്തത്. മാവേലിക്കര ചാരുംമൂട് സ്വദേശിയായ അബ്ദുള്ള ആസാദ് നിലവിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമാണ്. മാനേജ്മെന്റിലും സോഷ്യൽ വർക്കിലും ഇരട്ട ബിരുദാനന്തരബിരുദമുള്ള അദ്ദേഹം യാത്രക്കാർക്ക് റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പ്രത്യേക താൽപര്യം പുലർത്തുന്ന വ്യക്തിയാണ്. സോണൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിക്കുന്ന യോഗത്തിൽ നേരിട്ട് അവതരിപ്പിക്കാൻ ആകും.

Read More

ചങ്ങനാശ്ശേരിയിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു – കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com; യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ മൂന്ന് പ്രത്യേക ട്രെയിനുകൾക്ക് ദക്ഷിണ റെയിൽവേ അധിക സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ (CGY) താഴെപ്പറയുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു: konnivartha.com; തിരുവനന്തപുരത്ത് നിന്നും പ്രശാന്തിനിലയത്തേക്കുള്ള (TVCN–SSPN–TVCN) ബൈവീക്ലി സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex TVCN) & 20 (ex SSPN) മുതൽ. ചെന്നൈ–കൊല്ലം (MS–QLN–MS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 14 (ex MS) & 15 (ex QLN) മുതൽ. ചെന്നൈ–കൊല്ലം (MAS–QLN–MAS) ശബരിമല സ്പെഷ്യൽ ട്രെയിൻ – 2025 നവംബർ 19 (ex MAS) & 20 (ex QLN) മുതൽ. യാത്രക്കാരുടെ സൗകര്യത്തിനും ശബരിമല തീർത്ഥാടകരുടെ ഗതാഗത ആവശ്യങ്ങൾക്കും അനുസൃതമായാണ് ഈ തീരുമാനം ദക്ഷിണ റെയിൽവേ…

Read More

ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com; ശബരിമല തീർത്ഥാടന സീസണിലെ തീർത്ഥാടകരുടെ ഗതാഗതസൗകര്യം ഉറപ്പാക്കുന്നതിനായി ദക്ഷിണ റെയിൽവേ ആദ്യഘട്ട ശബരിമല സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ആദ്യഘട്ടത്തിൽ ഇരുവശത്തോട്ടുമായി 100 സർവീസുകളാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എം.ജി.ആർ. ചെന്നൈ റൂട്ടിലുമായി ആകെ അഞ്ച് ആഴ്ചതോറുമുള്ള സ്പെഷ്യൽ ട്രെയിനുകൾ ശബരിമല തീർത്ഥാടന കാലയളവിൽ സർവീസ് നടത്തും. ട്രെയിനുകളുടെ വിശദാംശങ്ങൾ: നമ്പർ 06111/06112 – ചെന്നൈ എഗ്മോർ – കൊല്ലം – ചെന്നൈ എഗ്മോർ സ്പെഷ്യൽ എക്സ്പ്രസ് പുറപ്പെടുന്നത്: വെള്ളിയാഴ്ചകളിൽ രാത്രി 23.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് (14 നവംബർ 2025 മുതൽ 16 ജനുവരി 2026 വരെ) തിരിച്ചുപോകുന്നത്: ശനിയാഴ്ചകളിൽ രാത്രി 19.35 ന് കൊല്ലത്തിൽ നിന്ന് (15 നവംബർ 2025 മുതൽ 17 ജനുവരി 2026 വരെ). ട്രെയിൻ നമ്പർ…

Read More

ശബരിമല തീർത്ഥാടനം: 415 സ്പെഷ്യൽ ട്രെയിനുകൾ : കൊടിക്കുന്നിൽ സുരേഷ് എംപി

  konnivartha.com; ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായി തീർത്ഥാടകരുടെ ഗതാഗതസൗകര്യങ്ങളും അടിസ്ഥാന സംവിധാനങ്ങളും വിലയിരുത്തുന്നതിനായി കൊടിക്കുന്നിൽ സുരേഷ് എം.പി. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി. ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല റെയിൽവേ ഉദ്യോഗസ്ഥ സംഘം എംപിയോടൊപ്പമുണ്ടായിരുന്നു. സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് നിയന്ത്രണം, കുടിവെള്ളം, ശുചിമുറികൾ, കാത്തിരിപ്പ് മുറികൾ, പോലീസ്–വോളണ്ടിയർ വിന്യാസം, അടിയന്തര ചികിത്സാ സൗകര്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള ക്രമീകരണങ്ങൾ എം.പി. വിശദമായി വിലയിരുത്തി. തുടർന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്ററിൽ എം.പി.യുടെ അധ്യക്ഷതയിൽ റെയിൽവേ അവലോകന യോഗം നടന്നു. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. തീർത്ഥാടകർക്ക് മതിയായ റിസർവേഷൻ കൗണ്ടറുകൾ, ഇതര സംസ്ഥാന ഭാഷകളിൽ സംസാരിക്കാനാവുന്ന ഇൻഫർമേഷൻ ഓഫീസ് ജീവനക്കാർ, വിശ്രമസൗകര്യങ്ങൾ, കുടിവെള്ളം, മൊബൈൽ ചാർജിങ് പോയിന്റുകൾ,…

Read More

നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി ലഭിച്ചു

  konnivartha.com; നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിൻറെ അനുമതി ലഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സന്ദർശിച്ചപ്പോൾ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ശ്രീ ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. വിമാന യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ ഈ റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് വേണ്ട നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും…

Read More

കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര സ്റ്റേഷനുകളായി പുനർവികസിപ്പിക്കും

  konnivartha.com; കൊല്ലം ജംഗ്ഷൻ ഉൾപ്പെടെ കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവള മാതൃകയിലുള്ള ലോകോത്തര സ്റ്റേഷനുകളായി പുനർവികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ. ഗുരുവായൂർ-മധുരൈ ജംഗ്ഷൻ എക്സ്പ്രസിന് (16328) പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത് ഫ്ലാ​ഗ് ഓഫ് ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമൃത് ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്തെ മുപ്പത്തിയഞ്ച് സ്റ്റേഷനുകൾ കൂടി ആധുനികവൽക്കരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് ഇരട്ടിപ്പിക്കൽ ജോലികൾക്കും മറ്റ് അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു. തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ചടങ്ങിൽ സ്വാ​ഗതം ആശംസിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ, പനയം ഗ്രാമപഞ്ചായത്ത് കൗൺസിലർ അനന്ത കൃഷ്ണപിള്ള, മറ്റ് ജനപ്രതിനിധികൾ, ഡിആർയുസിസി അംഗങ്ങൾ, എന്നിവർ…

Read More

മധുരൈ എക്സ്പ്രസിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ്

മധുരൈ എക്സ്പ്രസിന് പെരിനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ; കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ ഫ്ലാഗ് ഓഫ് ചെയ്യും konnivartha.com; കേന്ദ്ര റെയിൽവേ മന്ത്രാലയം മധുരൈ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16328/16327) കൊല്ലം ജില്ലയിലെ പെരിനാട് സ്റ്റോപ്പ് അനുവദിച്ചു. പെരിനാട് സ്റ്റേഷൻ നിന്നുള്ള ഗുരുവായൂർ – മധുര എക്സ്പ്രസ് ട്രെയിനിൻ്റെ ഫ്ലാഗ് ഓഫ് 2025 ഒക്ടോബർ 22 ന് രാവിലെ 10:30 ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും. എൻ. കെ. പ്രേമചന്ദ്രൻ എംപി, എം. മുകേഷ് എംഎൽഎ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 16328) രാവിലെ 11.18 ന് പെരിനാട് എത്തും. തുടർന്ന് 11.19 ന് പുറപ്പെടും. ഗുരുവായൂർ – മധുര എക്സ്പ്രസ് (ട്രെയിൻ നമ്പർ 16327) രാത്രി 07.53 ന്…

Read More

കേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

  konnivartha.com: കേരളത്തിലേക്ക് ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു . തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും എസ്എംവിടി ബെംഗളൂരു കൊല്ലം ബെംഗളൂരു കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ,മംഗളൂരു ഷൊര്‍ണൂര്‍ പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ എന്നിവ സര്‍വീസ് നടത്തും .06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. 06561 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 16-ന് വൈകീട്ട് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 06.20-ന് കൊല്ലത്ത് എത്തിച്ചേരും. 06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ഒക്ടോബര്‍ 22-ന് വൈകിട്ട് അഞ്ചുമണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 9.45-ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.…

Read More

പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ

70-ാമത് റെയിൽവേ വാരാഘോഷം: പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ konnivartha.com; ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ. കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്‌സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി. തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മീര വിജയ രാജ്, സീനിയർ ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്…

Read More

പാലരുവി എക്‌സ്പ്രസിന് ഇരിങ്ങാലക്കുടയിൽ അധിക സ്റ്റോപ്പ് അനുവദിച്ചു

    konnivartha.com: ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ജോടി ട്രെയിനായ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി പ്രതിദിന എക്‌സ്‌പ്രസിനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ റെയിൽവേ 2025 സെപ്റ്റംബർ 08 തിങ്കളാഴ്ച മുതൽ അധിക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി-പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് 09:38 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 09:39 ന് പുറപ്പെടും. മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 16792 പാലക്കാട് ജംഗ്ഷൻ – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 17:32 ന് ഇരിഞ്ഞാലക്കുടയിൽ എത്തി 17:33 ന് പുറപ്പെടും. ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും അഭ്യർത്ഥന പരിഗണിച്ചാണ് ഈ അധിക സ്റ്റോപ്പ് ഏർപ്പെടുത്തിയത്. തൂത്തുക്കുടിയിലേക്ക് പോകുന്ന ട്രെയിനിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ്‌ വേണമെന്ന ദീർഘകാല ആവശ്യം ഇത് നിറവേറ്റുന്നു. എറണാകുളത്തിനും പാലക്കാടിനും ഇടയിലുള്ളദൈനംദിന യാത്രക്കാർക്ക്…

Read More