സ്മാര്‍ട്ട് റവന്യൂ കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍ : മന്ത്രി കെ. രാജന്‍

  പൊതുജനങ്ങള്‍ക്ക് ഏറ്റവും വേഗതയിലും സുതാര്യവുമായി സേവനം ലഭ്യമാക്കാന്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് പൈലറ്റ് പ്രോജക്ട് നവംബറില്‍ ആരംഭിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. അങ്ങാടിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പൊതുജനത്തിന് വ്യക്തിപരമായ റവന്യൂ വിവരങ്ങള്‍ ചിപ്പ് പതിപ്പിച്ച ഒറ്റ കാര്‍ഡില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ‘ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ‘ എന്ന മുഖമുദ്രവാക്യത്തോടുകൂടി സംസ്ഥാനത്ത് റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രവര്‍ത്തനം ശ്രദ്ധേയമാണ്. അതിവേഗവും സുതാര്യവുമായ റവന്യൂ നടപടി ക്രമങ്ങളിലേക്ക് കടക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ റീസര്‍വെ രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എട്ട് ലക്ഷം ഹെക്ടര്‍ ഭൂമി, 60 ലക്ഷം ലാന്‍ഡ് പാഴ്‌സലുകള്‍ എന്നിവ അളന്നു തിട്ടപ്പെടുത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിലേറെ പേര്‍ക്ക് പട്ടയം…

Read More