സ്മാര്‍ട്ട് അങ്കണവാടികള്‍ വ്യക്തിത്വ വികാസത്തിന് അടിത്തറ പാകും: മന്ത്രി വീണാ ജോര്‍ജ്

  കുട്ടികളുടെ വ്യക്തിത്വ വികാസത്തിന് അടിത്തറ പാകുന്നതിനുള്ള ശാസ്ത്രീയ ഇടപെടലായാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നതെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭഗവതിക്കും പടിഞ്ഞാറ് 50-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടിയുടെ ആരോഗ്യ, മാനസിക, ബൗധിക വികാസത്തിന്റെ ഇടങ്ങളായതു കൊണ്ടാണ് അങ്കണവാടിക്ക് പ്രത്യേകം ഫണ്ട് അനുവദിച്ച് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ആദ്യ ദൗത്യങ്ങളിലൊന്നായിരുന്നു അങ്കണവാടികളുടെ വൈദ്യുതിവത്കരണം. ഗോത്രവര്‍ഗ മേഖല, മറ്റ് ദുര്‍ഘടമായ ഇടം എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിച്ചു. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ പരിപാലനത്തിന് പ്രത്യേക പദ്ധതികളുണ്ട്. കുഞ്ഞ് ജനിച്ച് 1000 ദിവസം വരെ അമ്മയ്ക്ക് പോഷകാഹാരം, കുഞ്ഞിന്റെ ആരോഗ്യം, വാക്സിനേഷന്‍ തുടങ്ങിയവ ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ കേഴിയത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍,…

Read More