konnivartha.com/ തിരുവനന്തപുരം: സ്‌കോഡ ഇന്ത്യയിലെ വാര്‍ഷിക വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന സ്‌കോഡ ഈ വര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ 61,607 യൂണിറ്റുകള്‍ വിറ്റു. ഇതിന് മുമ്പ് ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റതിന്റെ റെക്കോര്‍ഡ് 2022-ല്‍ 53,721 കാറുകള്‍ വിറ്റതായിരുന്നു. കൂടാതെ, ഒരു മാസം വിറ്റ കാറുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറിച്ചു. ഇന്ത്യയില്‍ സ്‌കോഡ ഒക്ടോബറില്‍ 8,252 കാറുകള്‍ വിറ്റു. സ്‌കോഡയുടെ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റ മാസമാണിത്. കൈലാഖ്, കോഡിയാക്, കുഷാഖ്, സ്ലാവിയ, ഒക്ടേവിയ ആര്‍എസ് എന്നീ കാറുകളുടെ ജനപ്രിയതയാണ് വില്‍പന വര്‍ദ്ധിക്കാന്‍ കാരണം. നിരത്തുകളിലേക്ക് തിരിച്ചെത്തുന്ന ഒക്ടേവിയ ആര്‍എസ് വില്‍പന ആരംഭിച്ച് 20 മിനിട്ടുകള്‍ക്കുള്ളില്‍ വിറ്റഴിഞ്ഞിരുന്നു. Skoda sets record in annual sales Thiruvananthapuram: Skoda sets new…
Read Moreടാഗ്: skoda news
സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തില്‍ പുതിയ നാല് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു
konnivartha.com: തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളില്‍ നാല് പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്‌കോഡയുടെ ഡീലറായ ഇ.വി.എം. മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ പുതിയ ഔട്ട്ലെറ്റുകള്‍ തുറന്നത്. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചു കൊണ്ട് പ്രീമിയവും ആധുനികവുമായ സജ്ജീകരണത്തോടെ കാര്‍ വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ പുതിയ വില്‍പ്പന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ കടന്ന ഞങ്ങള്‍ കേരളത്തിലെ ഏറ്റവും പുതിയ ശൃംഖലാ വിപുലീകരണത്തിലൂടെ ശക്തമായ ഒരു കുതിപ്പ് നടത്തുകയാണ്. കേരളം ഞങ്ങളുടെ മികച്ച വിപണിയാണ്,’ എന്ന് സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ‘നാല് പുതിയ കേന്ദ്രങ്ങള്‍ സ്‌കോഡയുടെ…
Read More