സ്‌കോഡയുടെ വില്‍പന 5 ലക്ഷം കവിഞ്ഞു

  konnivartha.com; സ്‌കോഡ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ വിറ്റ വാഹനങ്ങളുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 25-ാം വാര്‍ഷികത്തിലാണ് സ്‌കോഡ ഈ നേട്ടം കൈവരിച്ചത്. ഈ വര്‍ഷം സ്‌കോഡ അനവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. 2025 നവംബറില്‍ ഇന്ത്യയില്‍ സ്‌കോഡ 5,491 യൂണ്ണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം നവംബറിലേതിനേക്കാള്‍ 90 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. വിപുലമാക്കുന്ന നെറ്റുവര്‍ക്കും ഞങ്ങള്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന മൂല്യങ്ങളും വിശാലമായ ഉല്‍പന്ന നിരയുമാണ് അഞ്ച് ലക്ഷം എന്ന നാഴികകല്ല് കൈവരിച്ചതിലേക്ക് നയിച്ച ശക്തികളെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.   skoda Auto India crosses 500,000 sales milestonein its 25 th year in India skoda Auto India continues its growth surge…

Read More

സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തില്‍ പുതിയ നാല് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു

  konnivartha.com: തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ കാസര്‍ഗോഡ്, കായംകുളം, തിരുവല്ല, അടൂര്‍ എന്നിവിടങ്ങളില്‍ നാല് പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിച്ചു. സ്‌കോഡയുടെ ഡീലറായ ഇ.വി.എം. മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ പുതിയ ഔട്ട്ലെറ്റുകള്‍ തുറന്നത്. ബ്രാന്‍ഡിന്റെ ശൃംഖല വികസിപ്പിക്കുന്നതിനും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുമായി കൂടുതല്‍ അടുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇവിഎം മോട്ടോഴ്സുമായി സഹകരിച്ചു കൊണ്ട് പ്രീമിയവും ആധുനികവുമായ സജ്ജീകരണത്തോടെ കാര്‍ വാങ്ങല്‍, ഉടമസ്ഥാവകാശ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനാണ് സ്‌കോഡ ഓട്ടോ ഇന്ത്യ കേരളത്തിലെ പുതിയ വില്‍പ്പന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘177 നഗരങ്ങളിലായി 310 കസ്റ്റമര്‍ ടച്ച്പോയിന്റുകള്‍ എന്ന നാഴികക്കല്ല് അടുത്തിടെ കടന്ന ഞങ്ങള്‍ കേരളത്തിലെ ഏറ്റവും പുതിയ ശൃംഖലാ വിപുലീകരണത്തിലൂടെ ശക്തമായ ഒരു കുതിപ്പ് നടത്തുകയാണ്. കേരളം ഞങ്ങളുടെ മികച്ച വിപണിയാണ്,’ എന്ന് സ്‌കോഡ ഓട്ടോയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ‘നാല് പുതിയ കേന്ദ്രങ്ങള്‍ സ്‌കോഡയുടെ…

Read More