കെപിസിസി ഭാരവാഹിപ്പട്ടികയില്‍ ശിവദാസന്‍ നായരും : ഉമ്മന്‍ ചാണ്ടി പൂഴികടകന്‍ എടുത്തു

  കെ.പി.സി.സി. പുനഃസംഘടനയില്‍ ഭാരവാഹികളുടെ പട്ടികയിലേക്ക് പരിഗണിക്കേണ്ട നേതാക്കളുടെ പേരുകള്‍ ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദ്ദേശിച്ചു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. പത്തനംതിട്ട നിന്നും വിവാദ പരാമര്‍ശത്തിന്‍റെ പേരില്‍ താല്‍കാലികമായി സസ്പെന്‍റ് ചെയ്ത കെ ശിവദാസന്‍ നായരുടെ പേരും ഉമ്മന്‍ ചാണ്ടി നല്‍കി . കെ.ശിവദാസന്‍ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം അവരുടെ താല്‍പര്യം സംസ്ഥാന നേതൃത്വം ചോദിച്ചിരുന്നു.എ, ഐ ഗ്രൂപ്പുകള്‍ 51 അംഗങ്ങള്‍ വരുന്ന കെ.പി.സി.സി. ഭാരവാഹികളുടെ പട്ടിക നിര്‍ദേശങ്ങള്‍ കൈമാറി എ.എ. ഷുക്കൂര്‍, വി.എസ്.ശിവകുമാര്‍, ജ്യോതികുമാര്‍ ചാമക്കാല തുടങ്ങിയ നേതാക്കളെ ഐ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നു. ആര്യാടന്‍ ഷൗക്കത്ത്, സോണി സെബാസ്റ്റിയന്‍, കെ.ശിവദാസന്‍ നായര്‍, അബ്ദുള്‍ മുത്തലിബ്, വര്‍ക്കല കഹാര്‍ തുടങ്ങിയ നേതാക്കളെ എ ഗ്രൂപ്പും…

Read More