സീതത്തോട് മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും

സീതത്തോട് മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് ഉടന്‍  പ്രവര്‍ത്തനം ആരംഭിക്കും കോന്നി വാര്‍ത്ത : സീതത്തോട് പഞ്ചായത്തില്‍ അനുവദിച്ച മെഡിക്കല്‍ പ്രൊഫഷണല്‍ കോളജ് പഞ്ചായത്ത് ഓഫീസിന് എതിര്‍വശമുള്ള ആയുര്‍വേദ ആശുപത്രി കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായി. കെട്ടിടം സന്ദര്‍ശിക്കാന്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയോടൊപ്പമെത്തിയ സീപാസ് സംഘം സൗകര്യങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഭാഗമായ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (സീപാസ്) ആണ് കോളജ് ആരംഭിക്കുന്നത്. കോളജ് താല്ക്കാലിക കെട്ടിടത്തില്‍ ആദ്യം ആരംഭിക്കുകയും പിന്നീട് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും ലഭ്യമാക്കുന്ന അഞ്ച് ഏക്കര്‍ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുകയും ചെയ്യാനുള്ള തീരുമാനമാണ് എടുത്തത്. ആദ്യ ഘട്ടമായി പഞ്ചായത്ത് വിട്ടു നല്കുന്ന കെട്ടിടത്തില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. മറ്റ് താല്ക്കാലിക സൗകര്യങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി നല്‍കും . കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുമാസം…

Read More