konnivartha.com : കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ മൂന്നു പേരെ ഇലവുംതിട്ട പോലീസ് റിമാൻഡ് ചെയ്തു. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യാ സ്റ്റോർസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കൽ സുനുവിനെ മർദ്ദിച്ച കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടിൽ വീട്ടിൽ കുട്ടൻ മകൻ ദാമു എന്ന് വിളിക്കുന്ന ദാമുക്കുട്ടൻ (37), ചെന്നീർക്കര പ്രക്കാനം ഉമ്മിണിക്കാവ് കുഴിക്കാവിനാൽ പുത്തൻ വീട്ടിൽ നിന്നും ഏറത്ത് വയല ചാമക്കാല പുത്തൻ വീട്ടിൽ താമസിക്കുന്ന എബ്രഹാം ജോൺ മകൻ സദു എന്ന് വിളിപ്പേരുള്ള ബിനു കെ എ (40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം തെങ്ങുവിളയിൽ ബിജു സാമിന്റെ സംരക്ഷണത്തിൽ കഴിയുന്ന കുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട്…
Read More