നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം

നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട് കോന്നി വാര്‍ത്ത : കൃഷിയിടത്തിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കര്‍ഷകര്‍ക്ക് തന്നെ കെണി വെച്ച് പിടിച്ച് കൊല്ലാം . വിവരം വനം വകുപ്പ് ജീവനകാരെ അറിയിക്കണം . നേരത്തെ വന്ന ഉത്തരവിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതും പഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്ക് മാത്രം. പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. വിഷ പ്രയോഗത്തിലൂടെയോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതി ഷോക്ക് ഏൽപ്പിച്ചോ പന്നികളെ കൊല്ലാൻ പാടില്ലെന്ന് പുതിയ ഉത്തരവിലും ഉണ്ട് .ഇവ ഒഴികെ ഏത് മാര്‍ഗവും ഉപയോഗിക്കാം . വനാതിർത്തിയിൽനിന്ന്‌…

Read More

ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോള്‍ അപാര്‍ട്ട്മന്‍െറിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി അപാര്‍ട്ട്മന്‍െറിലെ സി.സി.ടി.വി കാമറകളില്‍ നടത്തിയ പരിശോധനയില്‍ അഞ്ജാതനായ യുവാവ് അജ്ഞലിയെ പിന്തുടരുന്നതിന്‍െറയും വെടിയുതിര്‍ക്കുന്നതിന്‍െറയും ദൃശ്യങ്ങള്‍ കണ്ടെത്തി. എന്നാല്‍ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അഞ്ജലിയുടെ രക്ഷിതാക്കള്‍ ഹരിയാനയിലാണ് താമസം. മകളെ അറിയുന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ജൂണിലാണ് അഞ്ജലി സ്വകാര്യ കമ്പനിയില്‍ ജോലി ആരംഭിച്ചത്

Read More