കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലം പഞ്ചായത്തിലെ 4 വാര്‍ഡുകളില്‍ പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന ആളുകള്‍ക്ക് വെള്ളം കിട്ടാക്കനി എന്ന് ആരോപണം . അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് 1.മുളക് കൊടിത്തോട്ടം, 2.കുമ്മണ്ണൂർ, 14.മാവനാൽ, 15.ഐരവൺ എന്നീ വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ട് 20 ദിവസത്തിലേറെയായി. നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ കേടായ മോട്ടോർ നന്നാക്കി ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. മാളാ പാറ പമ്പ് ഹൗസിൽ മോട്ടർ കേടായി ശുദ്ധജലക്ഷാമം ഉണ്ടാകുന്നത് സ്ഥിരം സംഭവമാകുകയാണ്. ശുദ്ധജലത്തിനായി പൈപ്പ് കണക്ഷനെ ആശ്രയിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യമാണുള്ളത് . കോവിഡ് മഹാമാരി രൂക്ഷമാകുന്ന നിലവിലെ സാഹചര്യത്തിൽ പഴയ മോട്ടർ നന്നാക്കുന്നതിനൊപ്പം പുതിയ മോട്ടർ കൂടി അനുവദിക്കുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം യു ഡി എഫ് ജനപ്രതിനിധികളായ വി.…
Read More