കോന്നിയിൽ പ്രഭാതത്തിൽ കടുത്ത തണുപ്പ് :പിന്നെ കൊടും ചൂട് :ജലക്ഷാമത്തിന് സാധ്യത. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറയുന്നു

    Konnivartha. Com :തകിടം മറിഞ്ഞ കാലാവസ്ഥ മാറ്റം. ഡിസംബർ മാസം ഉണ്ടാക്കേണ്ട തണുപ്പ് കാലാവസ്ഥ ഇക്കുറി ജനുവരിയുടെ തുടക്കം മുതൽ വന്നു.വെളുപ്പിനെ മുതൽ മരം കോച്ചും തണുപ്പ് ആണ് അനുഭവപ്പെടുന്നത്. രാവിലെ പത്ത് മണി കഴിഞ്ഞാൽ കടുത്ത ചൂട് കാലാവസ്ഥയും. വനത്തിലെ നീരുറവകൾ വറ്റിത്തുടങ്ങി. ഇതോടെ പശുക്കിടാമേട്ടിൽ നിന്നും ഉത്ഭവിക്കുന്ന അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് വേഗത്തിൽ കുറഞ്ഞു. അച്ചൻ കോവിൽ ഭാഗത്തെ ജല നിരപ്പ് ഓരോ ദിനവും കുറയുന്നു. താഴെ കല്ലാറ്റിലെ കൈവഴി വന്നു ചേരുന്നതിനാൽ അറുതലക്കയം മുതൽ താഴേക്ക് ഉള്ള സ്ഥലങ്ങളിൽ ഇപ്പോൾ ഏറെ കുറെ ജലം ഒഴുകുന്നു. കോന്നി കൊട്ടാരത്തിൽ കടവ് മുതൽ പന്തളം വരെ ഏറെ കുടിവെള്ളം പദ്ധതി ഉണ്ട്. ഈ പദ്ധതികളുടെ ആറ്റിൽ ഉള്ള കിണറ്റിൽ ഇപ്പോൾ ജലം ഉണ്ടെങ്കിലും വേനൽ കടുക്കും എന്നതിനാൽ കുടി…

Read More