അഞ്ചു മണിക്കൂറിൽ നാല് അപകടങ്ങളിലായി ഏഴു മരണം

  പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഉണ്ടായ അപകടങ്ങളിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചത് അഞ്ച് മണിക്കൂറിനിടെ സംസ്ഥാനത്ത് നാല് അപകടങ്ങളിലായി ഏഴുപേർ മരിച്ചു. പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഉണ്ടായ അപകടങ്ങളിലാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ ഏഴുപേർ മരിച്ചത്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ മഴ തുടരുന്നതിനിടെയാണ് അപകടം.രാവിലെ 6.30ന് പത്തനംതിട്ട അടൂരിൽ- മൂന്നു മരണം : പത്തനംതിട്ട അടൂർ പുതുശ്ശേരിഭാഗത്ത് കാറുകൾ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. തിരുവനന്തപുരം മടവൂർ സ്വദേശികളായ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ( 63), മകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്. രാജശേഖര ഭട്ടതിരിയും ശോഭയും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. നിഖിൽ രാജ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എം സി റോഡിൽ രാവിലെ 6.30 നായിരുന്നു…

Read More