സേതുരാമയ്യർക്ക്  വയസ് 34; സിബിഐ 5 ഉടൻ

  മലയാളത്തിൽ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ സിബിഐ പരമ്പരയിലെ ആദ്യ ചിത്രം എത്തിയിട്ട് 34 വർഷങ്ങൾ പിന്നിടുന്നു. സിബിഐ5 ന്റെ സെറ്റിൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ കേക്ക് മുറിച്ചാണ് ഈ മധുരം ആഘോഷിച്ചത്. 1988, ഫെബ്രുവരി 18നാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസാകുന്നത്. കെ മധു-എസ്.എൻ സ്വാമി– മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു സിബിഐ ഡയറിക്കുറിപ്പ് അന്ന് തമിഴ്നാട്ടിലും ചരിത്രവിജയം നേടിയിരുന്നു. സേതുരാമയ്യർ തരംഗമായി മാറിയതോടെ പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തുവന്നു. 17 വർഷങ്ങൾക്ക് ശേഷമാണ് അ‍ഞ്ചാം ഭാഗം ഒരുങ്ങുന്നത്.   മുകേഷും സായികുമാറും അടക്കം പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ…

Read More