ആംബുലന്‍സ് സൗകര്യം മുതല്‍ ആശുപത്രി ബെഡ് വരെയുള്ള സേവനം ലഭിക്കും

പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം: ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളില്‍ യോഗം ചേരണമെന്നും ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ലോക്ക് ഡൗണ്‍ കാലയളവില്‍ വിവിധയിടങ്ങളില്‍ ബാങ്കില്‍ പോകുന്നതിനായി ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷിച്ചു കണ്ടെത്തണം. ആവശ്യമായ നിയന്ത്രണം കൊണ്ടുവരണം. ഗ്രാമ പഞ്ചായത്തുകള്‍ ഓരോ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയാല്‍ മതിയാകും. ഇതിനുപുറമേ സിഎഫ്എല്‍ടിസിയുടെ ആവശ്യമില്ല. എല്ലാ ഗ്രാമ പഞ്ചായത്തുകളിലേയും ഹെല്‍പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിനേഷന്‍…

Read More