2025 സെപ്റ്റംബർ 26-ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവൻ സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു 2024- ലെ ദേശീയ ഭൗമശാസ്ത്ര (നാഷണൽ ജിയോസയൻസ്) പുരസ്കാരങ്ങൾ സമ്മാനിക്കും. കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി. കിഷൻ റെഡ്ഡി, കൽക്കരി, ഖനി സഹമന്ത്രി സതീഷ് ചന്ദ്ര ദുബെ എന്നിവർ ചടങ്ങിൽ സന്നിഹിതരാവും. കേന്ദ്രസർക്കാറിന്റെ ഖനി മന്ത്രാലയം 1966-ൽ ആരംഭിച്ചതും മുമ്പ് 2009 വരെ ദേശീയ ധാതു പുരസ്കാരങ്ങൾ എന്നറിയപ്പെട്ടിരുന്നതുമായ ദേശീയ ഭൗമശാസ്ത്ര പുരസ്കാരങ്ങൾ (എൻ.ജി.എ) രാജ്യത്തെ ഏറ്റവും പുരാതനവും അഭിമാനകരവുമായ ബഹുമതികളിൽ ഉൾപ്പെട്ടതാണ്. ധാതു കണ്ടെത്തലും പര്യവേഷണവും, ഖനന സാങ്കേതികവിദ്യയും ധാതുവിന്റെ പ്രയോജനവത്കരണവും, അടിസ്ഥാന/ പ്രായോഗിക ഭൗമശാസ്ത്രം തുടങ്ങിയ ഭൗമശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ അസാധാരണ നേട്ടങ്ങൾക്കും മികച്ച സംഭാവനകൾക്കുമായി വ്യക്തികളെയും സംഘങ്ങളെയും ആദരിക്കുക എന്നതാണ് ഈ പുരസ്കാരങ്ങളുടെ ലക്ഷ്യം. ഖനി…
Read More