സ്വയം തൊഴില്‍ സംരംഭം: അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുളള ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മധ്യേ പ്രായമുളളവരുമാവണം. കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കൂടരുത്. അനുവദനീയമായ വായ്പാ തുക വിനിയോഗിച്ച് വിജയ സാധ്യതയുളള ഏതൊരു സ്വയം തൊഴില്‍ സംരംഭത്തിലും (കൃഷി ഭൂമിവാങ്ങല്‍/ മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ)ഗുണഭോക്താവിന് ഏര്‍പ്പെടാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. വായ്പാ തുക നാല് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ അഞ്ച്…

Read More