konnivartha.com: മലയോര ജനതയുടെ ചിരകാല അഭിലാഷമായിരുന്ന സീതത്തോട്-നിലയ്ക്കല്‍ കുടിവെള്ള പദ്ധതി അവസാന ഘട്ടത്തില്‍. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ എത്തുന്ന ലക്ഷക്കണക്കിന് ശബരിമല തീര്‍ത്ഥാടര്‍ക്കും പെരുനാട് ഗ്രാമപഞ്ചായത്തിലെ നിലയ്ക്കല്‍, പ്ലാപ്പള്ളി, ളാഹ ഭാഗങ്ങളിലും സീതത്തോട് ഗ്രാമപഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്ന ബൃഹത്ത് പദ്ധതിയാണിത്. നബാര്‍ഡ് ഫണ്ടിനൊപ്പം ജല്‍ ജീവന്‍ മിഷനിലും ഉള്‍പ്പെടുത്തി 120 കോടി രൂപ ചെലവിലാണ് പദ്ധതി. മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും ജല വിതരണത്തിനായി ചെലവഴിക്കുന്ന കോടികളുടെ അധിക ബാധ്യതയ്ക്കും പദ്ധതിയിലൂടെ പരിഹാരമാകും. മൂന്ന് സമ്പ് കം പമ്പ് ഹൗസുകളും ഒരു ഉപരിതല ജലസംഭരണിയും പ്രവര്‍ത്തനക്ഷമമായി. പദ്ധതിയിലൂടെ മണ്ഡലകാല തീര്‍ഥാടനത്തിന് ടാങ്കര്‍ വഴിയുളള ജല വിതരണം പരമാവധി ഒഴിവാക്കുന്നതിനും ആവശ്യമായ കുടിവെളള വിതരണം ഉറപ്പാക്കാനും സാധിക്കും. 13 മില്യണ്‍ ലിറ്റര്‍ പ്രതിദിനം ശേഷിയുളള ജലശുദ്ധീകരണശാല, ആറ് ലക്ഷം ലിറ്റര്‍ ശേഷിയുളള മൂന്ന് സമ്പ് കം പമ്പ്…
Read More