സീതത്തോട്ടില്‍ മെഡിക്കൽ പ്രൊഫഷണൽ  കോളേജ് വരുന്നു

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും സീപാസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തി കോന്നി വാര്‍ത്ത :കോന്നി നിയോജക  മണ്ഡലത്തിലെ സീതത്തോട് പഞ്ചായത്തിൽ മെഡിക്കൽ പ്രൊഫഷണൽ  കോളേജ് അനുവദിക്കാൻ നടപടിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പരിധിയിലുള്ള സെൻ്റർ ഫോർ പ്രൊഫഷണൽ ആൻ്റ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സീപാസ് )ആണ് കോളേജ് ആരംഭിക്കുന്നത്.കോളേജ് ആരംഭിക്കുന്നതിനു മുന്നോടിയായി എം.എൽ.എയും സീപാസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും സീതത്തോട്ടിൽ എത്തി സ്ഥല പരിശോധന നടത്തി. മലയോര കുടിയേറ്റ മേഖലയായ സീതത്തോട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുംതന്നെയില്ല. ഈ സാഹചര്യത്തിലാണ് എം.എൽ.എ മുഖ്യമന്ത്രിയുമായും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി സീതത്തോട്ടിൽ ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം നല്കി ഒരു കോളേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.ഇതേ തുടർന്നാണ് സീപാസ് സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ മെഡിക്കൽ പ്രൊഫഷണൽ…

Read More