മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ തുറന്നു;ജാഗ്രത പാലിക്കുക ( 14/08/2025 )

  konnivartha.com: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നു. വ്യാഴാഴ്ച (ഓഗസ്റ്റ് 14) വൈകിട്ട് ആണ് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെയും മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

Read More

വനാതിർത്തിയിലെ വീടുകളില്‍നിന്ന് ഭക്ഷണ മോഷണം പതിവ് : ഊര്‍ജിത അന്വേഷണം

  konnivartha.com: റാന്നി വനം ഡിവിഷന്‍റെ ഭാഗമായ ഗൂഡ്രിക്കൽ,വടശേരിക്കര റേഞ്ചുകളിൽപ്പെട്ട സീതത്തോട് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്ന് നിരന്തരം ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയില്‍ പോലീസും വനം വകുപ്പും അന്വേഷണം വ്യാപിപ്പിച്ചു .   വീടുകളില്‍ നിന്നും ഭക്ഷണ സാധനവും ഭക്ഷണവും ചോദിച്ചു വാങ്ങുകയും ആളില്ലാ വീടുകളില്‍ നിന്നും ഭക്ഷണം എടുത്തു കൊണ്ട് പോകുന്നതും വയനാട് അടക്കമുള്ള സ്ഥലങ്ങളില്‍ സജീവമായ മാവോയിസ്റ്റ് ബന്ധം ഉള്ള ആളുകളുടെ സ്ഥിരം രീതിയായതിനാല്‍ സീതത്തോട്‌ വനമേഖല കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം നടത്തുവാന്‍ ആണ് അന്വേഷണ വിഭാഗങ്ങളുടെ തീരുമാനം . ഏതാനും നാളുകളായി സീതത്തോട് വന മേഖലയിലെ വീടുകളില്‍ നിന്നും ഭക്ഷണവും ഭക്ഷണ സാധനങ്ങളും മോഷണം പോകുന്നു .മറ്റു വിലപിടിപ്പ് ഉള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ല .ഇതാണ് മാവോയിസ്റ്റ് സാന്നിധ്യത്തില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നത് . ഏതാനും മാസമായി അരി…

Read More

സീതത്തോട്ടില്‍ വാതക ശ്മശാനം സജ്ജമാക്കി ഗ്രാമ പഞ്ചായത്ത്

konnivartha.com: മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ പഞ്ചായത്ത്. ആങ്ങമൂഴി കൊച്ചാണ്ടിയില്‍ 55 സെന്റിലാണ് ആധുനിക സൗകര്യങ്ങളുള്ള ശ്മശാനം. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സി എഫ് സി ടൈഡ് ഫണ്ട് 44 ലക്ഷം രൂപ പദ്ധതിക്ക് വിനിയോഗിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണ ചുമതല. ആദ്യഘട്ടത്തില്‍ സാങ്കേതിക വിദഗ്ധര്‍ ജീവനക്കാരെ സഹായിക്കും.മലയോര ഗ്രാമത്തിലെ ജനങ്ങളുടെ ആവശ്യമായിരുന്നു ആധുനിക ശ്മശാനം. സ്ഥല പരിമിതി മൂലം മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിനുള്ള പ്രതിസന്ധിയാണ് വാതകശ്മശാനത്തോടെ പരിഹരിക്കുന്നത്. എല്‍പിജി സിലിണ്ടറുകളാണ് ഉപയോഗിക്കുക. ദുര്‍ഗന്ധമില്ലാതെയും ദ്രുതഗതിയിലും മൃതദേഹം സംസ്‌കരിക്കാനാകും. പരിസ്ഥിതി മലിനീകരണം കുറയും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡം പാലിച്ചാകും പ്രവര്‍ത്തനം. നിലവില്‍ സീതത്തോട് മേഖലയിലെ ആദ്യ വാതക ശ്മശാനമാണ്. പരിസരത്ത് ചെടികള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവല്‍ക്കരണം സാധ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് പറഞ്ഞു.

Read More

സീതത്തോട് പാലത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10നകം പൂർത്തിയാക്കും

konnivartha.com: :സീതത്തോട് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച്‌ 10 ന് അകം പൂർത്തിയാക്കുവാൻ തീരുമാനമായി.വെള്ളിയാഴ്ച കെ യൂ ജെനിഷ് കുമാർ എം എല്‍ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാലം നിർമാണത്തിന്റ ഒന്നാം ഘട്ടം ജോലികൾ റെക്കോർഡ് വേഗത്തിൽ ആണ് പൂർത്തീകരിച്ചത് രണ്ടാംഘട്ട ജോലികൾ ആയ അപ്രോച് റോഡ് റീറ്റൈനിങ് വാൾ തുടങ്ങിയ ജോലികൾ ആണ് ഇനി പൂർത്തീകരിക്കാനുള്ളത് ഇതിൽ റിറ്റൈനിങ് വാൾ ഫെബ്രുവരി 2 ന് അകവും ഫില്ലിംഗ് ജോലികൾ 20 ന് മുൻപും തീർക്കാൻ ധാരണയായി. അപ്രോച് കോൺക്രീറ്റ് 25 ന് അകം നടക്കും. പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലേക്കും കടകളിലേക്കും യാത്ര ചെയ്യാനുള്ള വഴിയും അപ്രോച്ച് റോഡിൽ നിന്നും നിർമ്മിക്കും.മാർച്ച്‌ 10 ന് മുൻപായി പാലത്തിന്റെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുവാൻ തീരുമാനം ആയി യോഗത്തിൽ അഡ്വ. കെ യു.ജനീഷ് കുമാർ…

Read More

കൊടിതോരണങ്ങളും ബോർ‍ഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല

konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…

Read More

പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും

  konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ…

Read More

ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

  konnivartha.com: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ…

Read More

സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും

  konnivartha.com :സീതത്തോട് പാലം നിർമ്മാണം സെപ്റ്റംബറിൽ ആരംഭിക്കും.പതിറ്റാണ്ടുകളായ ഒരു നാടിന്റെ ആവശ്യമാണ് പാലം നിർമ്മാണത്തിലൂടെ സഭലമാകുന്നത്.അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ യുടെ ഇടപെടലിന്റെ ഭാഗമായി കിഫ്‌ ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമ്മിക്കുന്നത് . നിലവിൽ 4മീറ്റർ മാത്രം വീതിയുള്ള പാലം പൊളിച്ചു 11മീറ്റർ വീതിയിലാണ് പുനർനിർമ്മിക്കുന്നത്.സെപ്റ്റംബറിൽ ഓണത്തിന് ശേഷം നിർമ്മാണപ്രവർത്തികൾ ആരംഭിക്കും.നിലവിലുള്ളതിൽ നിന്നും ഉയരത്തിൽ പണിയുന്ന പാലത്തിന്റെ അപ്രോച്ചു റോഡുകൾ കൂടി യഥർഥ്യമാകുന്നത്തോടെ സീതത്തോടിന്റ മുഖചായതന്നെ മാറും. ശബരിമല, നിലക്കൽ തുടങ്ങിയ തീർത്ഥാടനകേന്ദ്രങ്ങളിലേക്കും ഗവി അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രത്തിലേക്കുമുള്ള പ്രധാനപാതകളിൽ ഒന്നിലാണ് പാലം നില്‍ക്കുന്നത്. മൂഴിയാർ ശബരിഗിരി, സീതത്തോട് കക്കാട് വൈദ്യുതി നിലയങ്ങളിലേക്കും സീതത്തോട് 220കെ വി സബ് സ്റ്റേഷനിലേക്കും വലിയ ലോറികളിൽ എത്തിക്കുന്ന ഉപകാരണങ്ങൾ നിലവിലെ പാലത്തിൽ കൂടി കൊണ്ട് പോകാൻ കഴിയുമായിരുന്നില്ല. പുതിയപാലം യഥാർത്ഥയമാകുന്നത്തോടെ ദീർഘനാളുകളായുള്ള ജനങ്ങളുടെ സ്വപ്നം…

Read More

കെട്ടിടനികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ച് സീതത്തോട് ഗ്രാമപഞ്ചായത്ത്

    konnivartha.com : കെട്ടിടനികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്ന കിഴക്കന്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി സീതത്തോട് ഗ്രാമപഞ്ചായത്ത്. കിഴക്കന്‍ മലയോര മേഖലയില്‍ റാന്നി ബ്ലോക്കിന് കീഴില്‍ ഗവി ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍, പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് കെട്ടിടനികുതി 100 ശതമാനം മറികടക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് പറഞ്ഞു. 651.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സീതത്തോട് പഞ്ചായത്ത് കെട്ടിട നികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്നതില്‍ ജില്ലയില്‍ ഒന്നാമത്തെയും സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനവുമാണ്.

Read More

സീതത്തോട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു

സീതത്തോട്ടില്‍ പന്നിപ്പനി സ്ഥിരീകരിച്ചു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ സീതത്തോട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മാര്‍ച്ച് 13 മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 26, 30 (1), (2) അഞ്ച് പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്ക് നിരോധനം രോഗബാധിത പ്രദേശത്തിന്റെ ചുറ്റളവില്‍…

Read More