നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി: പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ മൂന്ന് പേരുടെ പത്രിക തള്ളി : പ്രമാടത്ത് ഒരു പത്രിക തള്ളി : കോന്നിയില്‍ ആറ് സ്ഥാര്‍ഥികളുടെ പത്രിക അംഗീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടത്തി. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ പി.ബി. നൂഹിന്റെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിലേക്കു ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അതത് വരണാധികാരികളുടെ നേതൃത്വത്തിലാണ് നടത്തിയത്. ജില്ലാ പഞ്ചായത്തില്‍ 16 ഡിവിനിഷനുകളിലായി 79 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതില്‍ 76 പേര് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും മൂന്ന് പേരുടെ പത്രിക തള്ളി പോവുകയും ചെയ്തു. റാന്നി ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍…
Read More