കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി പിറവന്തൂര്‍, കുളത്തൂപ്പുഴ മേഖലകളില്‍ ഉള്‍പ്പെട്ട ചെറുകര, വില്ലുമല, മുള്ളുമല പ്രദേശങ്ങളില്‍ കരിമ്പനി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്‍ഡ് ഫ്‌ളൈ സര്‍വേ, മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്, സ്‌പ്രെയിംഗ് എന്നിവ നടത്തി. ക്യാമ്പില്‍ കളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാര്‍, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജറോം, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ പ്രകാശ്, ഡോ ഷെമീര്‍, ഡോ മെറീന പോള്‍, സ്‌കിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ സി ലിഷ, ഫ്‌സിഷ്യന്‍ ഡോ സിറാജ്ജുദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നാസര്‍ കുഞ്ഞ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുന്നോറോളം പേരെ പരിശോധിച്ചു. സ്‌ക്രീനിംഗ് കൂടാതെ ജീവിതശൈലിരോഗ പരിശോധനയും കൊതുകുവല വിതരണവും നടത്തി. ജില്ലാ ലാബ് ടെക്‌നീഷന്‍ സുധീര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം നാരായണന്‍, ടി രാജു…
Read More