സ്‌കൂളുകൾ 21 മുതൽ സാധാരണ നിലയിലേക്ക്‌; 1 മുതൽ 9 വരെ ക്ലാസുകൾ ബാച്ചുകളായി നാളെ ആരംഭിക്കും

  konnivartha.com : സംസ്ഥാനത്ത്‌ ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളും തിങ്കൾ മുതൽ സ്‌കൂളുകളിൽ പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. 10, 11, 12 ക്ലാസുകൾ നിലവിലുള്ളതുപോലെ 19 വരെ തുടരും.     21 മുതൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കോവിഡ്‌കാലത്തിന്‌ മുമ്പെന്നപോലെ സാധാരണ നിലയിൽ വൈകിട്ടുവരെ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ ക്രമീകരിക്കണം.     നേരത്തെ ഈ മാസം അവസാന ആഴ്‌ചമുതൽ മുഴുവൻ സമയം ക്ലാസുകൾ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും കുട്ടികൾക്ക്‌ പഠനത്തിന്‌ കൂടുതൽ സമയം ലഭ്യമാക്കാനാണ്‌ ഒരാഴ്‌ച മുമ്പേ ക്ലാസുകൾ സാധാരണ നിലയിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.   പ്രീ പ്രൈമറി…

Read More