konnivartha.com: കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി ഏറ്റവും അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏതാനും വര്‍ഷമായി നല്കുന്ന സ്കൂള്‍ ബാഗും പഠനോപകരണങ്ങളും അടങ്ങിയ സ്കൂള്‍ കിറ്റുകളുടെ ഈ വര്‍ഷത്തെ കൈമാറ്റ ഉദ്ഘാടനം കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്നു . സ്കൂള്‍ ബാഗ് കിറ്റുകള്‍ അധ്യാപകര്‍ ഏറ്റുവാങ്ങി ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി . ജനകീയ നന്മയില് അധിഷ്ഠിതമായ വാര്‍ത്തകളും അറിയിപ്പുകളും കൊണ്ട് ഇന്റര്‍നെറ്റ് മാധ്യമ രംഗത്ത് പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന കോന്നി വാര്‍ത്ത ഡോട്ട് കോം ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന്റെ വിവിധങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായാണ് സ്കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും കൈമാറിയത് . രക്തദാന രംഗത്ത് വിവിധ സംഘടനകളുടെ വലിയൊരു കൂട്ടായ്മ കോന്നി വാര്‍ത്തയുടെ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു . ജപ്പാൻ സഹകരണത്തോടെ…
Read More