സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി

  konnivartha.com: 16 ദിവസമായി കാണാതായ പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമൺ താന്നിനിൽക്കുംകാലായിൽ സംഗീതിന്‍റെ മൃതദേഹം ആറന്മുള പമ്പാനദിയില്‍ നിന്നും കണ്ടെത്തി. ഒക്ടോബർ ഒന്നിന് 4 മണിക്ക് കൂട്ടുകാരൻ പ്രദീപിനൊപ്പം പുറത്തുപോയ സംഗീത് തിരികെ രാത്രി ഏഴരയോടെ വീട്ടിലെത്തി അവിടെയുണ്ടായിരുന്ന ഓട്ടോയിൽ കയറി പോയി.പ്രദീപിന്റെ കുട്ടിക്കു സുഖമില്ലെന്നും ആശുപത്രിയിൽ പോകുകയാണെന്നു പറഞ്ഞാണു വീട്ടിൽ നിന്നിറങ്ങിയത്.സംഗീതിനെ രാത്രി വൈകിയും കാണാതായതോടെ വീട്ടുകാര്‍ ഫോണിൽ വിളിച്ചിട്ടും ആരും ഫോണെടുത്തില്ല. 11 മണിയോടെ ഇവരുടെ ബന്ധു അഭിലാഷാണ് സംഗീതിനെ കാണാനില്ലെന്ന വിവരം വീട്ടുകാരോട് പറയുന്നത്. സംഗീത് ആശുപത്രിയിൽ പോയില്ലെന്നും പ്രദീപും സംഗീതും മദ്യപിച്ചെന്നും ഇതിനുശേഷം പത്തനംതിട്ട–വടശേരിക്കര റോഡിൽ ഇടത്തറ മുക്കിനു സമീപം കടയിൽ എത്തിയെന്നും പറയുന്നു. സാധനങ്ങൾ വാങ്ങാനായി പ്രദീപ് കടയിൽ കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്യാൻ സംഗീത് ശ്രമിച്ചുവത്രേ.അപകടമുണ്ടാകുമെന്നു കരുതി പ്രദീപ് ഓട്ടോ മാറ്റിയിടാൻ പറഞ്ഞു.കലുങ്കിനടുത്തായി ഓട്ടോ മാറ്റിയിട്ടു.   ഓട്ടോയുടെ…

Read More