konnivartha.com: പത്തനംതിട്ട : ദേശീയ , സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കോന്നിയൂർ രാധാകൃഷ്ണന്റെ ഒന്നാം ചരമവാർഷികം പുഷ്പാർച്ചന , അനുസ്മരണ സമ്മേളനം , മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം എന്നിവയോടെ സമുചിതമായി ആചരിച്ചു .ഇത് മാതൃകാ പ്രവര്‍ത്തനം . കോന്നിയൂര്‍ രാധാകൃഷ്ണനെ കോന്നിയിലെ സാംസ്കാരിക സാമൂഹിക സാഹിത്യ രംഗത്തെ ആളുകള്‍ മറന്നു . കോന്നിയൂര്‍ നാട് മറന്നു . എങ്കിലും പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കോന്നിയൂർ രാധാകൃഷ്ണൻ സൗഹൃദവേദിയുടെ നേതൃത്വത്തിൽ അനുസ്മരണം നടത്തി മാതൃകയായി . യുവ സാഹിത്യക്കാരൻ വിനോദ് ഇളകൊള്ളൂർ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . പത്തനംതിട്ട എൻ.എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ . ഹരിദാസ് ഇടത്തിട്ട അനുസ്മരണ സമ്മേളനം ചെയ്തു .മികച്ച അദ്ധ്യാപകനുള്ള ഒന്നാമത് കോന്നിയൂർ രാധാകൃഷ്ണൻ പുരസ്കാരം അദ്ധ്യാപകൻ പ്രീത് ജി. ജോർജ്ജിന് അടൂർ സെൻ്റ് സിറിൾസ്…
Read More