സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും ജനപ്രിയനായകനുമായ ഉമ്മൻചാണ്ടിയെ അനാവശ്യമായി പഴിചാരിയ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശബരിമലയിൽ നടന്ന സ്വർണ്ണ മോഷണം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നടന്നതെന്നത് വ്യക്തമായ തെളിവുകളോടെ പുറത്തുവന്നിരിക്കെ, സ്വന്തം സർക്കാരിന്റെയും പാർട്ടിയുടെയും പിടിപ്പുകേട് മറയ്ക്കാനാണ് മന്ത്രി ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് എം.പി. ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയെയും സംബന്ധിച്ച വിഷയത്തിൽ പോലും രാഷ്ട്രീയ നേട്ടം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാൻ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് എം.പി. വ്യക്തമാക്കി.

Read More

സാംസ്ക്കാരിക വകുപ്പുമന്ത്രി കേരളത്തിന് നാണക്കേട്‌ : കോന്നി സർഗ്ഗവേദി

  konnivartha.com: മഹാനായ എം.ടി യെ ബീഡി വലിക്കാരനാക്കി തരംതാഴ്ത്തിയ സാംസ്ക്കാരിക വകുപ്പുമന്ത്രി കേരളത്തിന്‍റെ നാണക്കേടാണെന്നും പ്രസ്താവന ഉടൻ തിരുത്തണമെന്നും കോന്നി സർഗ്ഗവേദി പ്രസിഡൻ്റ് സലിൽ വയലാത്തല അഭിപ്രായപ്പെട്ടു. കൂടെ നിൽക്കുന്ന ആരെയെങ്കിലും രക്ഷിക്കുന്നതിനുവേണ്ടി ലോകം ആദരിക്കുന്ന മഹാൻമാരെല്ലാം കുഴപ്പക്കാരാണെന്ന് അഭിപ്രായപ്പെടുന്നത് സാംസ്ക്കാരിക കേരളം തിരിച്ചറിയുമെന്നുംഅദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കേരള എക്സൈസ്സ് വകുപ്പുമന്ത്രിയുടെ അഭിപ്രായം സ്വാഗതാർഹമാണെന്നും കോന്നി സർഗ്ഗവേദി പ്രസിഡൻ്റ് സലിൽ വയലാത്തല പറഞ്ഞു മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് കുട്ടികളായാല്‍ കമ്പനിയടിക്കുകയും പുകവലിക്കുകയും ചെയ്യുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെട്ട ലഹരിക്കേസിലായിരുന്നു സജി ചെറിയാന്റെ ഈ പ്രതികരണം.’പ്രതിഭയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ആ കുട്ടി എന്തെങ്കിലും മോശപ്പെട്ട കാര്യം ചെയ്തതായി എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ പുക വലിച്ചു എന്നാണ്. ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ്…

Read More

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു

konnivartha.com: 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മമ്മുട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി നിർമിച്ചു ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’ആണു മികച്ച ചിത്രം. ആടുജീവിതത്തിലെ അഭിനയത്തിനു പൃഥിരാജ് സുകുമാരൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനു ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ. ചന്ദ്രനും മികച്ച നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആടു ജീവിതത്തിന്റെ സംവിധായകൻ ബ്ലെസിയാണ് മികച്ച സംവിധായകൻ. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണു പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നിർമിച്ച് രോഹിത് എം ജി കൃഷ്ണൻ സംവിധായകൻ ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സ്വഭാവനടനായും പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്രീഷ്മ ചന്ദ്രൻ മികച്ച…

Read More

വരവേഗവിസ്മയവുമായി ജിതേഷ്ജി ഒക്ടോബർ 27 ന് ചെന്നിത്തലയിൽ  എത്തുന്നു

    Konnivartha. Com :മുൻ സാംസ്കാരികമന്ത്രി അഡ്വ: സജി ചെറിയാൻ എം എൽ എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ചെങ്ങന്നൂർ പെരുമ” മെഗാ ഫെസ്റ്റ് പ്രോഗ്രാമിൽ ഒക്ടോബർ 27 വ്യാഴം 3 മണിക്ക് ചെന്നിത്തല മഹാത്മാ സ്‌കൂളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും അന്താരാഷ്ട്ര ഖ്യാതി നേടിയ സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി വരയരങ്ങ് : വരവേഗവിസ്മയം  ഇന്ററക്റ്റീവ് & ഇൻഫോടൈൻമെന്റ് മെഗാ സ്റ്റേജ് ഷോയുമായി എത്തുന്നു.   20 ലേറെ ലോകരാജ്യങ്ങളുൾപ്പെടെ ഏഴായിരത്തി ത്തിലേറെ വേദികളിൽ വേഗവരയുടെ ഇടിമിന്നൽ വേഗത്തുടിയും വാക്കിന്റെ കടലിരമ്പവും അറിവും ഉല്ലാസവും സമഞ്ജസമായി സമന്വയിപ്പിച്ച് വേറിട്ട ദൃശ്യവിസ്മയം സൃഷ്ടിച്ച അതിവേഗചിത്രകാരനാണ് ജിതേഷ്ജി.   സോഷ്യൽ മിഡിയയിൽമഹാതരംഗമായ ജിതേഷ്ജിയുടെ വേഗവര വിഡിയോകൾക്ക് ദശലക്ഷക്കണക്കിനാണ് പ്രേക്ഷകർ.

Read More