മകരസംക്രമദിനത്തിൽ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തിരുവാഭരണങ്ങൾ 12 ന് ഉച്ചക്ക് ഒരുമണിക്ക് പന്തളത്ത് നിന്ന് പുറപ്പെട്ട് പരമ്പരാഗത തിരുവാഭരണപാതയിലൂടെ സഞ്ചരിച്ച് 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് വൈകിട്ട് അഞ്ചിന ശരംകുത്തിയിൽ എത്തിച്ചേരുന്ന തിരുവാഭരണാഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും സംസ്ഥാനസർക്കാർ പ്രതിനിധികളും ചേർന്ന് ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും .വൈകുന്നേരം 06.15 ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി ,തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ,അംഗങ്ങൾ എന്നിവർ ചേർന്ന് ഘോഷയാത്രക്ക് സ്വീകരണം നൽകും .തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തി മഹാദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. ഇതേസമയം ആകാശത്ത് മകരജ്യോതി നക്ഷത്രം ദൃശ്യമാകും. ജനുവരി 14 ന് രാവിലെ 08.45 നാണ് മകരസംക്രമപൂജ. 15,16,17,18 തീയതികളിൽ നെയ്യഭിഷേകത്തിന് ശേഷം…
Read More