മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഒരുങ്ങി തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് പുറപ്പെടും മകരസംക്രമ പൂജ 14ന് ഉച്ചയ്ക്ക് 2.29ന്, മകരജ്യോതി 14ന് വൈകുന്നേരം പ്രസാദ, ബിംബ ശുദ്ധിക്രിയകൾ 12നും 13നും KONNIVARTHA.COM : ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം മകരവിളക്കിനായി ഒരുങ്ങി. മകരവിളക്കിന് മുന്നോടിയായുള്ള ക്ഷേത്രത്തിലെ ശുദ്ധിക്രിയകൾ 12നും 13നുമായി നടക്കും. 12ന് വൈകുന്നേരം പ്രാസാദ ശുദ്ധി ക്രിയയാണ് നടക്കുക. 13ന് ഉഷപൂജയ്ക്ക് ശേഷം ബിംബ ശുദ്ധി ക്രിയയും നടക്കും. ജനുവരി 14 ന് ആണ് പ്രസിദ്ധമായ മകരവിളക്ക്. ഭക്തർക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദർശിക്കുന്നതിനായി സുരക്ഷിതമായ കേന്ദ്രങ്ങൾ ശബരിമല സന്നിധാനത്തും പരിസരത്തും ക്രമീകരിക്കുന്നുണ്ട്. ഇവിടെ പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനമുണ്ടാകും. 14 ന് ഉച്ചയ്ക്ക് 2.29ന് ആണ് മകര സംക്രമ പൂജ. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്ന് പ്രതിനിധി കൊണ്ടുവരുന്ന നെയ് തേങ്ങകൾ ശ്രീകോവിലിനുള്ളിൽ…
Read More