ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം

ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണം-ജില്ലാ കളക്ടര്‍ പത്തനംതിട്ട ജില്ലയില്‍ കക്കി – ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ശക്തമായ മഴ തുടരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.   യോഗത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍, ആന്റോ ആന്റണി എം.പി,…

Read More