konnivartha.com; ശബരിമലയിൽ എൻഡിആർഎഫ് സംഘത്തെ നയിക്കാൻ നാട്ടുകാരൻ. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ, എൻഡിആർഎഫ് ആരക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാന്റന്റ് ഡോ. എ അർജുനാണ് വെള്ളിയാഴ്ച്ച ചാർജ് എടുത്തത്. നേരത്തെ അതിർത്തി രക്ഷാസേനയിൽ (ബിഎസ്എഫ്) ആയിരുന്ന അർജുന് ആദ്യമായാണ് ശബരിമലയിൽ ഔദ്യോഗിക കൃത്യനിർവഹണം. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. സന്നിധാനത്ത് 41 പേരും പമ്പയിൽ 40 പേരുമായി ആകെ 81 എൻഡിആർഎഫ് സേനയാണ് ശബരിമലയിൽ ഉള്ളത്. ദുരന്ത പ്രതിരോധത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് സംഘം സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ വെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്ന തീര്‍ത്ഥാടകരെ ഉടൻ സ്ട്രച്ചറിൽ കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്ന ജീവൻരക്ഷാപ്രവർത്തനമാണ് ചെയ്യുന്നത്. പുല്ലുമേട് വഴി വരുന്ന അയ്യപ്പന്മാരുടെ കാര്യത്തിലും ഇത്തരത്തിൽ ജാഗ്രത പുലർത്തുന്നു. ഇതിനകം 60 പേരെ ക്ഷണനേരം കൊണ്ട് സ്ട്രച്ചറിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കാൻ…
Read Moreടാഗ്: Sabarimala pilgrimage
പമ്പ-കോയമ്പത്തൂർ കെഎസ്ആർടിസി അന്തർസംസ്ഥാന സർവീസ് തുടങ്ങി
-പമ്പ-തെങ്കാശി സർവീസ് ഇന്ന് (ശനി) മുതൽ konnivartha.com; ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി പുതുതായി പമ്പയിൽ നിന്ന് നേരിട്ട് തമിഴ്നാട്ടിലേക്ക് അന്തർസംസ്ഥാന സർവീസ് തുടങ്ങി. പമ്പ-കോയമ്പത്തൂർ സർവീസാണ് ആരംഭിച്ചിട്ടുള്ളത്. പമ്പ ഡിപ്പോ നടത്തുന്ന കോയമ്പത്തൂർ ബസ് രാത്രി 9.30 ന് അവിടെ നിന്ന് പുറപ്പെടും. തിരിച്ചു രാവിലെ ഒൻപതിനാണ് പമ്പയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള സർവീസ്. കെഎസ്ആർടിസി പുനലൂർ ഡിപ്പോയുടെ ബസാണ് ഇന്ന് (ശനി) മുതൽ പമ്പ-തെങ്കാശി റൂട്ടിൽ സർവീസ് നടത്തുക. രാത്രി എഴിന് തെങ്കാശിയിൽ നിന്ന് പുറപ്പെടും. തിരിച്ചുള്ള ബസ് രാവിലെ ഒൻപതിന് പമ്പയിൽ നിന്ന് പുറപ്പെടും. പളനി, തിരുനെൽവേലി, കമ്പം, ചെന്നൈ എന്നിവിടങ്ങളിലേക്കും സർവീസുകൾ നടത്താൻ ബസുകൾ റെഡിയാണെന്നും അധികൃതർ അറിയിച്ചു. കർണാടകയിലേക്കും ഭക്തരുടെ ആവശ്യാനുസരണം സർവീസുകൾ നടത്തും. അന്തർസർവീസുകൾ നടത്താനായി കെഎസ്ആർടിസി യുടെ 67 ബസുകൾക്കാണ് പുതുതായി പെർമിറ്റ് ലഭിച്ചത്.
Read Moreഇന്ന് മല ചവിട്ടിയത് 79,442 പേർ; 11 ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം
ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പതിനൊന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 11,17450 തീര്‍ത്ഥാടകരാണ് നവംബർ 28 വൈകിട്ട് ഏഴ് മണി വരെ ദര്‍ശനം നടത്തിയത്. മണ്ഡലകാലം തുടങ്ങി 13-ാം ദിവസമായ വെള്ളിയാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 79442 പേർ മല കയറി. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
Read Moreശബരിമല: നാളത്തെ ചടങ്ങുകൾ (29.11.2025)
രാവിലെ നട തുറക്കുന്നത്-പുലർച്ചെ 3 നിർമ്മാല്യം, അഭിഷേകം- 3 മുതൽ 3.30 വരെ ഗണപതിഹോമം-3.20 മുതൽ നെയ്യഭിഷേകം-3.30 മുതൽ 7 വരെ ഉഷപൂജ -7.30 മുതൽ 8 വരെ നെയ്യഭിഷേകം-8 മുതൽ 11 വരെ കലശം, കളഭം-11.30 മുതൽ 12 വരെ ഉച്ചപൂജ-12.00 നട അടയ്ക്കൽ-ഉച്ച 1.00 നട തുറക്കൽ ഉച്ചകഴിഞ്ഞ്-3.00 ദീപാരാധന-വൈകിട്ട് 6.30 – 6.45 പുഷ്പാഭിഷേകം-6.45 മുതൽ രാത്രി 9 വരെ അത്താഴ പൂജ-രാത്രി 9.15 മുതൽ 9.30 വരെ ഹരിവരാസനം-10.50 നട അടയ്ക്കൽ-11.00
Read Moreശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ വിളമ്പും
konnivartha.com; അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീൽ പ്ളേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുക. നിലവിൽ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തിൽ പങ്കെടുക്കുന്നത്. സദ്യ നടപ്പാക്കി തുടങ്ങിയാൽ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. “പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങൾ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സമീപനം ശബരിമല യുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്,” കെ ജയകുമാർ…
Read Moreഇന്ന് പന്ത്രണ്ട് വിളക്ക് ആഘോക്ഷം :ക്ഷേത്രങ്ങള്‍ ഒരുങ്ങി
konnivartha.com; 12 മാസത്തിലൊരിക്കൽ നവംബർ മധ്യത്തിൽ മലയാള മാസമായ വൃശ്ചിക മാസത്തില്‍ 1 മുതല്‍ 12 ദിവസം നടന്നു വരുന്ന പ്രധാന ചടങ്ങുകളില്‍ വിശേഷാല്‍ ചടങ്ങ് ആണ് ക്ഷേത്രങ്ങളില്‍ പന്ത്രണ്ടു വിളക്കായി ആഘോഷിക്കുന്നത് . ഇന്ന് വൃശ്ചികം പന്ത്രണ്ടു ആയതിനാല്‍ ക്ഷേത്രങ്ങളില്‍ പന്ത്രണ്ട് വിളക്ക് ആഘോക്ഷം നടക്കും . രാവിലെ മുതലുള്ള വിശേഷാല്‍ ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിക്കുന്നത് ആണ് പ്രധാന ചടങ്ങ് . അന്തകാരമകന്ന് ജീവിതത്തില്‍ പ്രകാശം തെളിഞ്ഞു വിളയാടാന്‍ ആണ് വിശേഷാല്‍ വിളക്കുകള്‍ തെളിയിക്കുന്നത് . ക്ഷേത്രങ്ങളിലും വീടുകളിലും സ്ഥാപനങ്ങളിലും ചെരാതില്‍ വിളക്കുകള്‍ തെളിയിക്കും . മധ്യ തിരുവിതാംകൂറില്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ ആണ് പന്ത്രണ്ടു വിളക്ക് മഹോത്സവത്തിന് പ്രാധാന്യം . 12 വിളക്ക് ആചരണത്തിനു പിന്നിൽ ചില വിശ്വാസങ്ങളുണ്ട്. പറയി പെറ്റ പന്തീരുകുലത്തിലെ പന്ത്രണ്ടുപേരും പൂജകൾ നടത്തിയതിന്‍റെ ഓർമ്മയിലാണത്രെ…
Read Moreശബരിമല : പത്തു ലക്ഷം പിന്നിട്ട് ഭക്തജന പ്രവാഹം
konnivartha.com; ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 1029451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്. തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ തുടരുന്ന തിരക്കിലും സുഖദര്‍ശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.
Read Moreശബരിമല: സീറോ ഡെത്ത് പോളിസിയുമായി ജില്ല ദുരന്തനിവാരണ വിഭാഗം
konnivartha.com; ,ശബരിമല തീര്‍ഥാടനകാലത്ത് സീറോ ഡെത്ത് പോളിസിയുമായി പത്തനംതിട്ട ജില്ല ദുരന്തനിവാരണ വിഭാഗം. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ ശബരിമല എഡിഎം ഡോ.അരുണ്‍ എസ് നായര്‍ സീറോ ഡെത്ത് പോളിസി മാര്‍ഗനിര്‍ദേശം അടങ്ങിയ പുസ്തകം ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യത്തിന് കൈമാറി പ്രകാശനം ചെയ്തു. തീര്‍ഥാടകരുടെ സുരക്ഷ, അപകടസാധ്യത ലഘൂകരിക്കല്‍, യാത്ര സുഗമമാക്കുക, അപകടം മരണം ഇല്ലാതാക്കുക, അടിയന്തര സാഹചര്യങ്ങളിലെ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവ ലക്ഷ്യമിട്ടാണ് സീറോ ഡെത്ത് പോളിസി രൂപികരിച്ചത്. മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷയ്ക്കും ദുരന്തനിവാരണത്തിനും ഇതിലൂടെ ശബരിമലയെ മാതൃകയാക്കാനാകും. ഭാവിയില്‍ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങളും സീറോ ഡെത്ത് പോളിസിക്കുള്ള ശുപാര്‍ശയും പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു. ജില്ല ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, ഹസാര്‍ഡ് അനലിസ്റ്റ് ചാന്ദ്നി…
Read Moreസന്നിധാനവും പരിസരവും എക്‌സൈസ് നിരീക്ഷണത്തില്‍ : ഇതുവരെ 198 പേര്‍ക്കെതിരേ നടപടി
konnivartha.com; ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്‌സൈസിന്റെ നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മൂന്ന് ഇന്‍സ്പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന 24 അംഗ ടീമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇതിനു പുറമേ ഇൻ്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്. മഫ്തി പട്രോളിംഗ്, കാൽനട പട്രോളിംഗ് എന്നിങ്ങനെ രണ്ട് യൂണിറ്റുകളായി തിരിഞ്ഞാണ് വകുപ്പിന്റെ സന്നിധാനത്തെ പ്രവര്‍ത്തനം. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും. ശബരിമലയില്‍ ഏതെങ്കിലും വിധത്തില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കില്‍ തടയുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി ശക്തമായ നീരീക്ഷണവും പരിശോധനകളുമാണ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 39,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് നിലവിലെ സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ പറഞ്ഞു. പ്രധാനമായും പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടുവരുന്നതെന്നും…
Read Moreകാനന പാത താണ്ടി സന്നിധാനത്തെത്തുന്നത് ആയിരങ്ങൾ
ശബരിമല പൂങ്കാവനത്തിൻ്റെ മടിത്തട്ടിലൂടെ കയറ്റിറക്കങ്ങൾ താണ്ടി അയ്യപ്പ ദർശനത്തിനെത്തുന്നത് ആയിരക്കണക്കിന് ഭക്തർ. പെരിയാർ വന്യജീവി സങ്കേതത്തിലുൾപ്പെടുന്ന പരമ്പരാഗത കാനന പാതയിലൂടെയുള്ള യാത്ര അനുഭൂതിദായകമാണെന്ന് ഇതുവഴിയെത്തുന്നവർ പറയുന്നു. ദിവസവും ആയിരത്തിലധികം പേർ ഇപ്പോൾ കാനന പാതയിലൂടെ ശബരിമലയിലെത്തുന്നു. വണ്ടിപ്പെരിയാർ സത്രത്തു നിന്ന് കാൽ നടയാത്ര ആരംഭിക്കും. കുത്തനെയുള്ള കയറ്റിറക്കങ്ങളുള്ള പാതയിലൂടെ നടന്ന് സന്നിധാനത്തെത്താൻ പലരും അഞ്ചു മണിക്കൂറിലധികമെടുക്കും. ഉപ്പുപാറ, പുല്ലുമേടു വഴിയുള്ള യാത്ര പ്രകൃതിയുടെ വന്യത ആസ്വദിച്ചുള്ളതായതിനാൽ ഒട്ടും മടുപ്പു തോന്നാറില്ലെന്ന് പതിവായി ഇതുവഴി ശബരിമലയിലെത്തുന്ന ഭക്തർ പറയുന്നു. ഭക്തരുടെ സുരക്ഷയ്ക്കുള്ള നടപടികൾ വനം വകുപ്പും പോലീസും സ്വീകരിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിയോടെ വനപാലകർ വനപാതയിലൂടെ സഞ്ചരിച്ച് വന്യമൃഗ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഭക്തരെ കടത്തിവിടുന്നത്. 13 കിലോമീറ്റർ ദൂരമുള്ള പാതയിൽ വൈദ്യുത വിളക്കുകളും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സത്രത്തു നിന്ന് ഓരോ സംഘത്തിനും ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ…
Read More