ശബരിമല തീര്‍ഥാടനം: മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിച്ചു സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവടങ്ങളില്‍ സെന്ററുകള്‍ ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍ konnivartha.com : ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വകുപ്പുതല പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനുമായി സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും നേതൃത്വത്തില്‍ ആരംഭിച്ച മൂന്ന് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുടെ ഉദ്ഘാടനം പമ്പയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അറിയിപ്പുകളുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണം. മൂന്നു ദിവസത്തേക്ക് ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ശബരിമല തീര്‍ഥാടകള്‍ സുരക്ഷയെക്കരുതി അവരുടെ വരവ് ഒഴിവാക്കിയാല്‍ ഈ…
Read More