കോവിഡ് വ്യാപനത്തെ പ്രതിരോധിച്ച് ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം സുരക്ഷിതമായി നടത്തുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍, കച്ചവടക്കാര്‍, ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ കോവിഡ് ടെസ്റ്റിനുളള വിസ്‌ക് (വാക്കിംഗ് സ്‌ക്രീനിംഗ് കിയോസ്‌ക്) സൗകര്യം ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് ആന്റിജന്‍ പരിശോധനയാണ് വിസ്‌കുകളില്‍ നടത്തുന്നത്. 20 മിനിട്ടിനുള്ളില്‍ ഫലം ലഭിക്കും. കോവിഡ് പരിശോധനയ്ക്ക് സര്‍ക്കാരിന്റെ ഒരു വിസ്‌കും മൂന്നു സ്വകാര്യ വിസ്‌കുകളുമാണ് നിലയ്ക്കല്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ വിസ്‌കില്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ നാല് വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെയും പരിശോധനയുണ്ട്. നിലയ്ക്കലെ മൂന്ന് സ്വകാര്യ വിസ്‌കും 24 മണിക്കൂറും പ്രവര്‍ത്തിച്ചു വരുന്നു. 625 രൂപയാണ് ആന്റിജന്‍ പരിശോധനയ്ക്ക് നിരക്ക്.…
Read More