മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

  konnivartha.com; മനസ്സില്‍ ഭക്തിയും ശരീരത്തില്‍ വ്രതവും അനുഷ്ടിക്കുന്ന മണ്ഡല കാലം വന്നു . പതിനെട്ടു മലകളെ സാക്ഷി നിര്‍ത്തി ശബരിമല പൊന്നമ്പല നട തുറന്നു .ശരണം വിളികളുടെ മാറ്റൊലിയില്‍ ശബരിമല പൂങ്കാവനം ഭക്തിയുടെ ശംഖൊലി മുഴക്കി . മണിനാദം ഉയര്‍ന്നു . കാനനത്തില്‍ ഇനി തീര്‍ഥാടകരുടെ അറുപതു ദിനം . ശബരിമലയില്‍ അയ്യപ്പ സ്വാമിയുടെ ശരണ മന്ത്രം . തീര്‍ഥാടകരെ കൊണ്ട് ശരണ വഴികള്‍ നിറയും .പമ്പയും നീലിമലയും സന്നിധാനവും എല്ലാം ഇനി അയ്യപ്പ മന്ത്രാക്ഷരികളില്‍ നിറയും . മണ്ഡല മകരവിളക്കു തീർഥാടനത്തിനു തുടക്കം കുറിച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ സ്ഥാനം ഒഴിയുന്ന മേൽശാന്തി അരുൺകുമാർ നമ്പൂതിരി വൈകിട്ട് 5ന് തിരുനട തുറന്നു.ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു.മാളികപ്പുറം ക്ഷേത്രം തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും…

Read More

ഇടവ മാസ പൂജ :ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും 

    ഇടവമാസ പൂജകൾക്കായി ശബരിമലനട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവുപൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും.     നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭഗവതിസേവ ഉൾപ്പെടെയുണ്ടാകും. 19-നാണ് പ്രതിഷ്ഠാദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക കർമങ്ങളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും

Read More