വൃശ്ചികമാസം ശബരിമലയിലെ സമയക്രമം

  വൃശ്ചികമാസം ഒന്ന് (നവംബർ 17) മുതൽ രാവിലെ 3 മണി മുതൽ ഉച്ചക്ക് 1 മണിവരെയും, ഉച്ചകഴിഞ്ഞ് 3 മണിമുതൽ രാത്രി 11 മണിക്കുള്ള ഹരിവരാസനം വരെയും നട തുറന്നിരിക്കും. സമയക്രമം രാവിലെ നട തുറക്കുന്നത് – 3 മണി നിർമ്മാല്യം അഭിഷേകം – 3 മുതൽ 3.30 വരെ ഗണപതി ഹോമം – 3.20 മുതൽ നെയ്യഭിഷേകം – 3.30 മുതൽ 7 വരെ ഉഷ പൂജ – 7.30 മുതൽ 8 വരെ നെയ്യഭിഷേകം – 8 മുതൽ 11 വരെ 25 കലശം, കളഭം – 11.30 മുതൽ 12 വരെ ഉച്ച പൂജ – 12.00 ന് ഉച്ചയ്ക്ക് തിരുനട അടക്കൽ – 01.00 ന് തിരുനട തുറക്കൽ – 03.00 ന് ദീപാരാധന – 06.30 – 06.45…

Read More

മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്നു

  konnivartha.com; മനസ്സില്‍ ഭക്തിയും ശരീരത്തില്‍ വ്രതവും അനുഷ്ടിക്കുന്ന മണ്ഡല കാലം വന്നു . പതിനെട്ടു മലകളെ സാക്ഷി നിര്‍ത്തി ശബരിമല പൊന്നമ്പല നട തുറന്നു .ശരണം വിളികളുടെ മാറ്റൊലിയില്‍ ശബരിമല പൂങ്കാവനം ഭക്തിയുടെ ശംഖൊലി മുഴക്കി . മണിനാദം ഉയര്‍ന്നു . കാനനത്തില്‍ ഇനി തീര്‍ഥാടകരുടെ അറുപതു ദിനം . ശബരിമലയില്‍ അയ്യപ്പ സ്വാമിയുടെ ശരണ മന്ത്രം . തീര്‍ഥാടകരെ കൊണ്ട് ശരണ വഴികള്‍ നിറയും .പമ്പയും നീലിമലയും സന്നിധാനവും എല്ലാം ഇനി അയ്യപ്പ മന്ത്രാക്ഷരികളില്‍ നിറയും . മണ്ഡല മകരവിളക്കു തീർഥാടനത്തിനു തുടക്കം കുറിച്ച് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ സ്ഥാനം ഒഴിയുന്ന മേൽശാന്തി അരുൺകുമാർ നമ്പൂതിരി വൈകിട്ട് 5ന് തിരുനട തുറന്നു.ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച് അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു.മാളികപ്പുറം ക്ഷേത്രം തുറക്കാനായി മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും…

Read More

പൊന്നമ്പലനടയിൽ ശരണാരവം:തിരു സന്നിധാനം ഇന്ന് വൈകിട്ട് തുറക്കും

  ഭക്തകോടികളുടെ ശരണാരവം പൊന്നമ്പലനടയിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ജനുവരി 20 വരെ തുടരുന്ന തീർഥാടനത്തിനായി ശബരിമല ധർമശാസ്താക്ഷേത്രം ഇന്ന് വൈകിട്ട് തുറക്കും. ഇതിന് മുന്നോടിയായി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ നടക്കുന്നു. പമ്പയിൽനിന്ന് നിലയ്ക്കലേക്കുള്ള ബസ് നിർത്തുന്ന സ്ഥലത്ത് റോഡിൽനിന്ന് അയ്യപ്പൻമാരെ മാറ്റിനിർത്താൻ ഇക്കുറി സ്ഥിരം ബാരിക്കേഡ് ഉണ്ടാകും. 3000 പേരെ ഉൾക്കൊള്ളാവുന്ന ജർമൻപന്തലുകൾ നിലയ്ക്കലും പമ്പയിലും പണിതുകഴിഞ്ഞു. നിലയ്ക്കലിൽ പുതിയ പാർക്കിങ് ഗ്രൗണ്ടിന്റെ പണികളും നടക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. പതിനെട്ടാംപടിക്കു താഴെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30-ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്ത്…

Read More

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

  konnivartha.com; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ. ജയകുമാർ ചുമതലയേറ്റു. ബോർഡ് അംഗമായി കെ. രാജുവും ചുമതലയേറ്റു.   നവംബർ 15ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, വി. എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ജി. ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. കെ. ജയകുമാർ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാളം സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല വഹിച്ചിരുന്നു. നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്. കെ. രാജു മുൻപ് വനം, വന്യജീവി, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്നു.

Read More

ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം

konnivartha.com; ആരോഗ്യത്തോടെ ശരണയാത്ര: ശബരിമല കയറും മുമ്പേ ഇക്കാര്യങ്ങൾ അറിയണം സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുകയാണ്. ശബരിമലയിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ആരോഗ്യ വകുപ്പിന്റെ സേവനം ലഭ്യമാണ്. ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജുകളിലേയും ഡോക്ടർമാരെ കൂടാതെ വിദഗ്ധ സന്നദ്ധ ആരോഗ്യ പ്രവർത്തകരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മലകയറുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി വിവിധ ഭാഷകളിൽ അവബോധം ശക്തമാക്കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ദേവസ്വം ബോർഡിന്റെ സഹകരണത്തോടെ പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കോന്നി…

Read More

ശബരിമല സന്നിധാനത്തെ സമയക്രമം

  രാവിലെ നട തുറക്കുന്നത് : 3 മണി നിര്‍മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ ഗണപതി ഹോമം 3.20 മുതല്‍ നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ ഉഷഃപൂജ 7.30 മുതല്‍ 8 വരെ നെയ്യഭിഷേകം 8 മുതല്‍ 11 വരെ. 25 കലശം, കളഭം 11.30 മുതല്‍ 12 വരെ ഉച്ചയ്ക്ക് ഉച്ച പൂജ 12.00 ന് നട അടയ്ക്കല്‍ 01.00 ന് വൈകിട്ട് നട തുറക്കല്‍ 03.00 ന് ദീപാരാധന 06.30-06.45 പുഷ്പാഭിഷേകം 06.45 മുതല്‍ 9 വരെ അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ ഹരിവരാസനം 10.45 ന് നട അടയ്ക്കല്‍ 11.00 ന്

Read More

ശബരിമല തീര്‍ഥാടനം : പോലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു

  ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു . ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട തിരക്ക് നിയന്ത്രണ മാർഗ്ഗങ്ങളും ഗതാഗത ക്രമീകരണങ്ങളും സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐ പി എസ് ശബരിമല പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു . 10 പേരടങ്ങുന്ന പോലീസ് കൺട്രോൾ റൂമിൽ യഥാസമയം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പാട് ചെയ്തിട്ടുണ്ട്. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് പി വി ബേബി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി .കെ എ വിദ്യാധരൻ, പത്തനംതിട്ട ഡിവൈ എസ് പി ന്യൂമാൻ, ഡി സി ആർ ബി ഡി വൈഎസ്…

Read More

ശബരിമലയിലും എരുമേലിയിലും” രാസ കുങ്കുമം “: വില്‍പ്പന നിരോധിച്ചു

  ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങളിൽ രാസ കുങ്കുമം വിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.   ശബരിമലയിലെ പരിസ്ഥിതി, ഭക്തരുടെ ആരോഗ്യം എന്നിവയാണ് കോടതിക്ക് പ്രധാനമെന്നും മൊത്തക്കച്ചവടക്കാരും ഉൽപാദകരും വിതരണം ചെയ്യുന്ന കുങ്കുമത്തിൽ രാസ വസ്തുക്കൾ അടങ്ങിയിട്ടില്ല എന്നാണെങ്കിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പറഞ്ഞു.   ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടതെന്നും ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അഭിഭാഷകർ അറിയിച്ചു. സന്നിധാനത്തും എരുമേലിയിലും പ്രകൃതിദത്തമായ കുങ്കുമമല്ലാതെ രാസ കുങ്കുമം വിൽക്കാനാവില്ലെന്നു കോടതി പറഞ്ഞു .

Read More

പത്തനംതിട്ട കേന്ദ്രമാക്കി ശബരി സേവാ ട്രസ്റ്റ് രൂപീകരിച്ചു

  konnivartha.com;  ശബരിമല മണ്ഡലകാല വ്രതം ആരംഭിക്കുന്നതിനോടനുബന്ധിച്ച്  പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ശബരി സേവാട്രസ്റ്റ് രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി പ്രൊഫ: സതീഷ് കൊച്ചു പറമ്പിലിനെയും ട്രസ്റ്റിന്‍റെ പ്രഥമ ചെയർമാനായി നഹാസ് പത്തനംതിട്ടയെയും തിരഞ്ഞെടുത്തു. തീർത്ഥാടന കാലത്ത് ശബരിമലയിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തുമെന്ന് ശബരി സേവാട്രസ്റ്റ്‌ ചെയർമാൻ നഹാസ് പത്തനംതിട്ട അറിയിച്ചു.ശബരിമല സുരക്ഷാക്രമീകരണങ്ങളും, സുഗമമായി അയ്യപ്പന്മാർക്ക് തീർത്ഥാടനം നിർവഹിക്കുന്നതിനും എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തണമെന്ന് അദ്ദേഹം ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ പ്രാഥമിക നിർവാഹക സമിതിയോഗം വിജിൽ ഇന്ത്യാ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് ടി എച്ച് സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് സി.പി,മുഹമ്മദ് സലീൽ സാലി, അഡ്വ:ലിനു മാത്യു മള്ളേത്ത്, അനിൽ ബാബു ഇരവിപേരൂർ നജീം രാജൻ,മനു തയ്യിൽ, കാർത്തിക്ക് മുരിംങ്ങമംഗലം,…

Read More

കെ. ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റ്, കെ. രാജു ബോർഡംഗം; നവംബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വരും

    konnivartha.com; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നവംബര്‍ 14 വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും .   മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് ജയകുമാറിനെ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു. നിലവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും ബോര്‍ഡംഗം എ. അജികുമാറിന്റെയും കാലാവധി ഈമാസം 13-ന് അവസാനിക്കും.   ട്രാവന്‍കൂര്‍ കൊച്ചി ഹിന്ദു റിലീജിയസ് ആക്ട് പ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിനെയും അംഗത്തെയും തിരഞ്ഞെടുക്കേണ്ടത്. അതുപ്രകാരമാണ് മന്ത്രിസഭ ഈ തീരുമാനം കൈക്കൊണ്ടത്. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പ്രശാന്തിനെ മാറ്റി ജയകുമാറിനെ തലപ്പത്തേക്ക്…

Read More