ശബരിമല:ഹൈക്കോടതിയുടെ നിയന്ത്രണത്തില്‍ അന്വേഷണം

  ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിക്ക്‌ എന്തുപറ്റിയെന്ന് അന്വേഷിച്ച് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയമിച്ച് ഹൈക്കോടതി.   സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വംബെഞ്ച് അന്വേഷണം നിർദേശിച്ചത്. അന്വേഷണസംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും.അന്വേഷണസംഘം കോടതിയുടെമാത്രം നിയന്ത്രണത്തിലായിരിക്കും.

Read More

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി പമ്പ നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടക്കും

Read More

ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്തു

  konnivartha.com: ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ.ആഗോള അയ്യപ്പ സംഗമത്തിനു ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.അണ്ണാമലൈ. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുകയാണ്. 2018 ൽ കണ്ട കാഴ്ച ഇപ്പോള്‍ പന്തളത്ത് കാണുന്നു.ആഗോള അയ്യപ്പ സംഗമത്തിനു സനാതന ധർമത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെയാണ് കേരള സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണ് എന്നും കെ.അണ്ണാമലൈ പറഞ്ഞു .   ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടന്നു .വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന…

Read More

ശബരി റെയില്‍: സംസ്ഥാന സര്‍ക്കാര്‍ പകുതിച്ചെലവ് വഹിക്കും; മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം

  ശബരി റെയില്‍ പാതയുടെ പകുതി ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണ്ണമായും ചെലവ് വഹിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും ശബരി റെയില്‍പാത പ്രധാനപ്പെട്ട പദ്ധതി എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് നിര്‍വഹിക്കാന്‍ തയ്യാറായതെന്നും പമ്പാ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.   റെയില്‍പാതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. റെയില്‍വേ മന്ത്രാലയവുമായി ഏറ്റവും ഒടുവില്‍ നടത്തിയ ചര്‍ച്ചയിലും 50 ശതമാനം ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നു. വസ്തുതകള്‍ ഇതായിരിക്കേ തീര്‍ത്തും തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഒരടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പച്ച നുണയായി പ്രചരിപ്പിക്കുകയാണ്. ശബരിമല വിമാനത്താവളത്തിന് ഈ വര്‍ഷം ഡിസംബറോടെ എല്ലാ അനുമതികളും ലഭ്യമാകും എന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി വിമാനത്താവളം നിര്‍മ്മാണ പ്രവൃത്തികളിലേക്ക്…

Read More

Global Ayyappa Sangam inaugurated:Sabarimala is a place of worship for secular spirituality: Chief Minister Pinarayi Vijayan

  konnivartha.com: Chief Minister Pinarayi Vijayan said that Sabarimala is a place of worship that proclaims transcendental spirituality and is accessible to all people, and that it needs to be strengthened as such. The Chief Minister was speaking after inaugurating the Global Ayyappa Sangam organized at Pampa Manappuram with the aim of comprehensive development of Sabarimala. The transcendental spirituality of Sabarimala is unique. It is important to bring it to the world. In this way, devotees from all over the world should be attracted. The physical conditions of Sabarimala should…

Read More

പമ്പയില്‍ ആഗോള അയ്യപ്പസംഗമം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു : പിണറായി വിജയന്‍ ഇങ്ങനെ പറഞ്ഞു (20.09.2025)

മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമാണ്. തീർത്ഥാടകർക്ക് എന്താണ് വേണ്ടത് എന്നത് സർക്കാരോ ദേവസ്വം ബോർഡോ ഏകപക്ഷീയമായി സങ്കൽപിച്ച് നടപ്പിലാക്കുകയല്ല വേണ്ടത്. ഭക്തജനങ്ങളിൽ നിന്നുതന്നെ മനസ്സിലാക്കി വേണ്ടതു ചെയ്യണം. ഈ ബോധ്യത്തോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇങ്ങനെയൊരു സംഗമം നടത്തുന്നത്. വർഷങ്ങൾ നീണ്ട ആലോചനയ്ക്കും ചർച്ചകൾക്കും…

Read More

ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി)

  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം ഇന്ന് (സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി…

Read More

ആഗോള അയ്യപ്പ സംഗമം (സെപ്റ്റംബര്‍ 20, ശനി);3500 പ്രതിനിധികള്‍

  മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; 3500 പ്രതിനിധികള്‍; മൂന്ന് സെഷനുകള്‍ konnivartha.com; ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് പമ്പ മണപ്പുറത്ത് ആഗോള അയ്യപ്പ സംഗമം(സെപ്റ്റംബര്‍ 20, ശനി) നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം, സഹകരണം, തുറമുഖം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനാകും. തമിഴ്‌നാട് ഹിന്ദുമത ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി പി കെ ശേഖര്‍ ബാബു, ഐടി വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ…

Read More

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം

  (സെപ്റ്റംബര്‍ 20, ശനി) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും konnivartha.com: ആഗോള അയ്യപ്പ സംഗമത്തിന് തയ്യാറായി പമ്പാ തീരം. (സെപ്റ്റംബര്‍ 20, ശനി) രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോട്…

Read More

പമ്പയില്‍ അയ്യപ്പസംഗമം നടത്താം : സുപ്രീം കോടതി

  ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അയ്യപ്പ സംഗമം നടത്താമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി നിർദേശിച്ച നിയന്ത്രണങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഒരു ദിവസത്തെ സംഗമം എന്തിന് വിവാദമാക്കുന്നുവെന്ന് സുപ്രീം കോടതി ചോദിച്ചു.ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നൽകിയ മൂന്ന് ഹർജികളാണ് തള്ളിയത്.

Read More