ശബരിമല :തുലാമാസ പൂജകള്‍ക്കായി നട തുറന്നു

  തുലാമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട തുറന്ന് ഭദ്ര ദീപം തെളിയിച്ചു . നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും.ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു.നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്.ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശബരിമല മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് ഇത്തവണ പന്തളം കൊട്ടാരത്തിൽ നിന്ന് .കശ്യപ് വർമ്മയും,മൈഥിലി കെ വർമ്മയും സന്നിധാനത്തേക്ക് പുറപ്പെട്ടു

Read More

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 )

  തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 ).വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്‌ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും. രാഷ്‌ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ട്. ഒക്ടോബർ 21നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.

Read More

ശബരിമല സ്വർണക്കവർച്ച :”ഒരു പ്രതിയെ” അറസ്റ്റ് ചെയ്തു

  ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു . പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ് പി പി.ബിജോയിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം ആണ് നിലവിലുള്ള തെളിവുകളുടെ പിന്‍ ബലത്തില്‍ അറസ്റ്റ് ചെയ്തത് .   ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇന്നു രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും.കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും . ദ്വാരപാലകശിൽപങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ചയും 2 കേസുകളായാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്

Read More

സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതും : കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും ജനപ്രിയനായകനുമായ ഉമ്മൻചാണ്ടിയെ അനാവശ്യമായി പഴിചാരിയ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന വിവരക്കേടും തരംതാഴ്ന്നതുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എം.പി.യുമായ കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ശബരിമലയിൽ നടന്ന സ്വർണ്ണ മോഷണം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് നടന്നതെന്നത് വ്യക്തമായ തെളിവുകളോടെ പുറത്തുവന്നിരിക്കെ, സ്വന്തം സർക്കാരിന്റെയും പാർട്ടിയുടെയും പിടിപ്പുകേട് മറയ്ക്കാനാണ് മന്ത്രി ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്ന് എം.പി. ആരോപിച്ചു. ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയെയും സംബന്ധിച്ച വിഷയത്തിൽ പോലും രാഷ്ട്രീയ നേട്ടം കണ്ടെത്താൻ ശ്രമിക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. ഭരണപരമായ വീഴ്ചകൾ മറച്ചുവെക്കാൻ കോൺഗ്രസിനെയും ഉമ്മൻചാണ്ടിയെയും ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് എം.പി. വ്യക്തമാക്കി.

Read More

ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് തടഞ്ഞു

  konnivartha.com/ പത്തനംതിട്ട: പമ്പ ഗണപതി കോവിൽ സന്ദർശിക്കാനെത്തിയ ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. നാറാണംതോട്, അട്ടത്തോട് ഉൾപ്പെടെയുള്ള ശബരിമല ഗ്രാമങ്ങളിൽ താമസിക്കുന്ന വനവാസി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെയാണ് ത്രിവേണിയിൽ വെച്ച് പോലീസ് മുന്നറിയിപ്പില്ലാതെ തടഞ്ഞത്. തുടർന്ന്, സമിതി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചതോടെ സ്ത്രീകളെയും കുട്ടികളെയും കോവിൽ സന്ദർശിക്കാൻ അനുവദിച്ചു. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് തദ്ദേശീയരായ വനവാസി വിഭാഗം ഉൾപ്പെടുന്ന ആചാര സംരക്ഷണ സമിതി രണ്ടാം ഘട്ട ശബരിമല സംരക്ഷണ സമരം തുടങ്ങുന്നതിന് മുന്നോടിയായി പമ്പ ഗണപതി കോവിലിൽ നേർച്ച സമർപ്പിക്കാനെത്തിയതായിരുന്നു പ്രവർത്തകർ. യുവതീ പ്രവേശന സമരത്തിന് മുൻപും സമിതി ഇത്തരത്തിൽ വഴിപാടുകൾ അർപ്പിച്ചിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ പ്രവർത്തകരെ തടഞ്ഞ പോലീസ്, രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് പ്രവേശനം നിഷേധിക്കുന്നതെന്ന് അറിയിച്ചതായി…

Read More

ശബരിമല റോപ് വേ: കേന്ദ്ര സംഘം സ്ഥല പരിശോധന നടത്തി

  konnivartha.com; ശബരിമല റോപ് വേ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഹിൽടോപ്,സന്നിധാനം, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളിൽ സ്ഥല പരിശോധന നടത്തി.പദ്ധതിക്ക് ഉപയോഗിക്കുന്ന ദേവസ്വം ഭൂമി,വനഭൂമി, പദ്ധതിയുടെ ഭാഗമായി പൂർണമായും മുറിച്ചുമാറ്റുന്ന മരങ്ങൾ , പകുതി മുറിക്കേണ്ട മരങ്ങള്‍ എന്നിവയുടെ കണക്കും പരിശോധനയും നടന്നു . ഈ സംഘം നല്‍കുന്ന അന്തിമ റിപ്പോര്‍ട്ട് അനുസരിച്ച് ആണ് അനുമതി ലഭിക്കുന്നത് . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രതിനിധി , കടുവ സംരക്ഷണ അതോറിറ്റി അംഗം , വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള അംഗം എന്നിവര്‍ ഉണ്ട് . കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ , വനം വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ കേന്ദ്ര സംഘത്തിനൊപ്പം ഉണ്ടായിരുന്നു . ടവര്‍ ഉയരം എഴുപതു മീറ്റര്‍ വരെയാണ് നിലവില്‍ ഉദേശിക്കുന്നത് .പമ്പയുടെ ഇടതു കര ,ഹില്‍ ടോപ്‌…

Read More

ശബരിമല,പമ്പ എന്നിവിടെ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും

  തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും . രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് . ശബരിമല ,പമ്പ ,നിലയ്ക്കല്‍ എന്നിവിടെ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഈ മാസം 22നു വൈകിട്ട് 3ന് രാഷ്ട്രപതി സന്നിധാനത്ത് എത്തും . രാഷ്ട്രപതി ഭവന്റെ അറിയിപ്പ് സംസ്ഥാന സർക്കാരിനു ലഭിച്ചിരുന്നു.സുരക്ഷാ പ്രശ്നം ഉള്ളതിനാൽ തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17നു മാത്രമാണു തീർഥാടകർക്ക് ദർശനത്തിനുള്ള വെർച്വൽ ക്യു ബുക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളത്.സുരക്ഷ മുന്‍നിര്‍ത്തി 21നും 22നും ആർക്കും ബുക്കിങ് അനുവദിക്കില്ല എന്ന് പോലീസ് വിഭാഗം പറയുന്നു . ക്രൈംബ്രാഞ്ച് എസ്. പി. കെ. വി. വേണുഗോപാലിനാണ് പമ്പയിലെ സുരക്ഷാ ചുമതല, ബറ്റാലിയൻ എ. ഐ. ജി. അരുൾ ബി. കൃഷ്ണയ്ക്കാണ് സന്നിധാനത്തിന്റെ ചുമതല. ശബരിമലയിൽ സ്വർണമോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കുന്നതിനിടെയാണ്…

Read More

ശബരിമല തീര്‍ഥാടനം : അറിയിപ്പുകള്‍ ( 09/10/2025 )

  ടെന്‍ഡര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ 14 ട്രാക്ടറുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.   ടെന്‍ഡര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട ഈര്‍ക്കില്‍ ചൂല്‍, റെയിന്‍ കോട്ട്, യൂണിഫോം, പുതപ്പ്, റബര്‍ ഗ്ലൗസ് തുടങ്ങിയ സാധനസാമഗ്രികളും വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 18 വൈകിട്ട് അഞ്ച്. ഫോണ്‍: 04734 224827.   ക്വട്ടേഷന്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ ആവശ്യമായ ശുചീകരണ ഉപകരണങ്ങളും വിശുദ്ധി സേനാംഗങ്ങള്‍ക്ക് വേണ്ട കമ്പിചൂല്‍, മാന്തി, ഷവ്വല്‍, മണ്‍വെട്ടി, ഗംബൂട്ട്, തോര്‍ത്ത് എന്നിവ വിതരണം…

Read More

ശബരിമല,മാളികപ്പുറം :പുതിയ മേല്‍ശാന്തി നറുക്കെടുപ്പ് 18 ന്

  തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്ര നട 17ന് വൈകിട്ട് 5ന് തുറക്കും. 22 വരെ പൂജകൾ ഉണ്ടാകും. അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ മേൽശാന്തിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് 18ന് രാവിലെ ഉഷഃപൂജയ്ക്കു ശേഷം ആദ്യം സന്നിധാനത്തും പിന്നെ മാളികപ്പുറത്തും നടക്കും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ട്.

Read More

ശബരിമല തീര്‍ത്ഥാടനം:2025 : അറിയിപ്പുകള്‍ ( 08/10/2025 )

  ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണം ഏര്‍പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ പത്തനംതിട്ട മുതല്‍ സന്നിധാനം വരെയുള്ള തീര്‍ഥാടന പാതയില്‍ അനധികൃത വഴിയോര കച്ചവടം നടത്തുന്നത്  നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി നിരോധനം ഏര്‍പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ വടശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ച് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉത്തരവായി. ഗ്യാസ് സിലിണ്ടര്‍ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ളാഹ മുതല്‍ സന്നിധാനം വരെയുള്ള ഹോട്ടലുകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി…

Read More