ശബരിമല വാര്‍ത്തകള്‍ .വിശേഷങ്ങള്‍ , അറിയിപ്പുകള്‍ (23/11/2021 )

  ശബരിമല തീര്‍ഥാടനം:90 കോട്പ കേസെടുത്തു; 18000 രൂ പിഴ ഈടാക്കി എക്‌സൈസ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നടത്തിയ പരിശോധനയില്‍ പുകയില ഉത്പ്പന്നങ്ങളും, ബീഡികളും കണ്ടെടുത്തു. കോട്പ നിയമപ്രകാരം 90 കേസുകള്‍ എടുക്കുകയും 18000 രൂപ പിഴ ഈടാക്കുകയും ചെയ്തു. അട്ടത്തോട് പ്ലാപ്പള്ളി വനമേഖലയിലും സ്‌ക്വാഡ് പരിശോധന നടത്തി വരുന്നു. ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പമ്പ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. ഹരികുമാര്‍ അറിയിച്ചു. ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പന സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനുള്ള നമ്പര്‍: പമ്പ 04735-203432, നിലയ്ക്കല്‍ 04735- 205010, സന്നിധാനം 04735-202203. ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി ശബരിമലയില്‍ ആയുര്‍വേദ കേന്ദ്രം സജ്ജം ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തരുടെ ആരോഗ്യരക്ഷയ്ക്കായി വൈവിധ്യമാര്‍ന്ന ചികില്‍സകളും മരുന്നുകളുമാണ് ആയുര്‍വേദ വകുപ്പ് സന്നിധാനത്തെയും പമ്പയിലെയും ചികില്‍സാ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. 14 പേരടങ്ങുന്ന…

Read More