‘ഡൈനമിക് ക്യൂ’ വന്‍ വിജയം konnivartha.com: ദിനം പ്രതി ഉയരുന്ന സന്നിധാനത്തെ തിരക്കില്‍ ഡൈനമിക് ക്യൂ സംവിധാനം വന്‍ വിജയമാവുകയാണ്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ദീര്‍ഘ നേരം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നതിനാലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാണ് പുതിയ സംവിധാനം. മരക്കൂട്ടത്ത് നിന്ന് ശരംകുത്തിയിലേക്ക് വരുന്ന പാതയില്‍ ആറ് ക്യു കോംപ്ലക്‌സുകളിലായാണ് ഡൈനമിക് ക്യൂ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഓരോ ക്യൂ കോംപ്ലക്‌സിലും മൂന്ന് മുറികളിലായി കുടിവെള്ളം, സ്‌നാക്‌സ്, വിശ്രമ സൗകര്യം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയതോടെ മലകയറിയെത്തുന്ന ഭക്തര്‍ക്ക് താത്കാലിക ആശ്വാസ കേന്ദ്രങ്ങളായി മാറുകയാണ്. തിരക്കിനനുസരിച്ച് ഓരോ കോംപ്ലക്‌സില്‍ നിന്നും പ്രവേശനം അനുവദിക്കുകയും ചെയ്യും. ഓരോ കോംപ്ലക്‌സിലും ദര്‍ശന സമയമുള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഡിസ്പ്ലെ ചെയ്തുട്ടുണ്ട്. കണ്‍ട്രോള്‍ റൂമിലൂടെയാണ് ഇവയുടെ നിയന്ത്രണം. ശരംകുത്തി വഴിയും പരമ്പരാഗത വഴിയും പോകുന്നവര്‍ക്ക് ക്യൂ സംവിധാനം ഏറെ പ്രയോജനകരമാണ്. കഴിഞ്ഞ…
Read More