സന്നിധാനത്ത് ഭക്തജന തിരക്കേറി മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിച്ച്, ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ഒരുക്കുന്നതിന് പോലീസ് സുസജ്ജമാണന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി എസ് അജി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് തീര്‍ന്നാലും സ്‌പോര്‍ട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദര്‍ശനം സാധ്യമാണെന്നും ഇതര സംസ്ഥാന ഭക്തന്മാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ദര്‍ശന ശേഷം ഭക്തര്‍ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് തിരികെ വേഗത്തില്‍ മടങ്ങി സഹകരിക്കണമെന്ന് വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങളെ അറിയിക്കുന്നുമുണ്ട്. ബുധനാഴ്ച വൈകീട്ട്…
Read More