മനംനിറച്ച് ശബരിമല: വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (06/12/2024 )

    ശബരിമലയിൽ ഇതാദ്യമായി നാണയപ്പറ വഴിപാട്:സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലായി ഇതുവരെ പറനിറയ്ക്കൽ വഴിപാട് നടത്തിയത് 7680 പേർ ശബരിമല: ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും സന്നിധാനത്തും മാളികപ്പുറത്തും നെല്ല്, മഞ്ഞൾ, നാണയം പറനിറയ്ക്കൽ വഴിപാടായി നടത്തുന്നുണ്ട്. സന്നിധാനത്ത് നാണയപ്പറയും നെൽപ്പറയുമാണ് നിറയ്ക്കുക. നാണയം ഇതാദ്യമായാണ് വഴിപാടായി നിറയ്ക്കുന്നത്. ധനവർധനയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയാണ് ഭക്തർ നാണയപ്പറ വഴിപാട് നേരുന്നത്. നെൽപ്പറ ഐശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നേരുന്നു. മാളികപ്പുറത്ത് മഞ്ഞൾപ്പറയും നെൽപ്പറയും പണപ്പറയും നിറയ്ക്കാം. മഞ്ഞൾപ്പറ ഉദ്ദീഷ്ടകാര്യസിദ്ധിക്കായാണ് നേരുന്നത്. സന്നിധാനത്ത് ഇതുവരെ 6949 നെൽപ്പറ വഴിപാടും 124 നാണയപ്പറ വഴിപാടും നടന്നു. ശരാശരി മൂന്നിറിലധികം പേർ ദിവസം പറനിറയ്ക്കൽ വഴിപാട് നടത്തുന്നുണ്ട്. മാളികപ്പുറത്ത് ഇതുവരെ 236 മഞ്ഞൾപ്പറ വഴിപാടും 369 നെൽപ്പറ വഴിപാടും രണ്ടു പണപ്പറ വഴിപാടുമാണ് നടന്നത്. നെൽപ്പറയ്ക്ക് 200 രൂപയും നാണയപ്പറയ്ക്ക് 1000 രൂപയും മഞ്ഞൾപ്പറയ്ക്ക് 400 രൂപയുമാണ്…

Read More

ശബരിമല വാര്‍ത്തകള്‍ ( 01/01/2024 )

ശബരിമല വാര്‍ത്തകള്‍ ( 01/01/2024 )   ഹൈക്കോടതി ജഡ്ജി ശബരിമലയിൽ ദർശനം നടത്തി കേരള ഹൈക്കോടതി ജഡ്ജി കെ.ബാബു ശബരിമലയിൽ ശബരീശദർശനം നടത്തി. തിങ്കളാഴ്ച (ജനു.1) വൈകീട്ട് 6.30 ന് ദീപാരാധന കണ്ടു തൊഴുതു. മകൻ വരുൺ ബാബു കൂടെയുണ്ടായിരുന്നു. പോലീസ് തീർത്ഥാടകർക്ക് മധുര പലഹാരം വിതരണം ചെയ്തു ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് പുതുവത്സരം പ്രമാണിച്ച് കേരള പോലീസിന്റെ മധുരവിതരണം . സന്നിധാനത്ത് കണ്ണൂർ ഡി ഐ ജി തോംസൺ ജോസ് പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞയ്യപ്പന്മാരും കുഞ്ഞു മാളികപുറങ്ങൾക്കും തീർത്ഥാടകർക്കും അടക്കം ലഡു വിതരണം ചെയ്തത്. വൈകീട്ട് ക്യൂവിൽ ദർശനം കാത്തുനിന്നവർക്കാണ് മധുരം നൽകിയത് തിരക്ക് നിയന്ത്രിക്കാൻ 100 ആപ്തമിത്ര വളണ്ടിയർമാരെ നിയോഗിച്ചു. എക്സിക്യൂട്ടിവ് ഓഫീസർ മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് ക്രമാതീതമായി അയ്യപ്പഭക്തരുടെ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ തിരക്ക്…

Read More